ചേര്‍ത്തല: ഭാരതീയ ആത്മീയ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏകദിന രാമായണ സമീക്ഷ നടത്തി. ഇന്‍കംടാക്സ് റിട്ട. അഡീഷണല്‍ കമ്മീഷണര്‍ കെ.പി. ഗോപകുമാര്‍ ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു.
തിരുനല്ലൂര്‍ ഗോവിന്ദപുരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തിയ സമീക്ഷയില്‍, കെ.പി. ഗോപകുമാര്‍, തൃപ്പൂണിത്തുറ വിദ്യാസാഗര്‍, ചേര്‍ത്തല അജിത്ത് എന്നിവര്‍ രാമായണത്തിലെ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം, ചേര്‍ത്തല ആര്‍ഡിസി ചെയര്മാന് കെ.പി. നടരാജന് ഉദ്ഘാടനംയ്തു. ഭാരതീയ ആത്മീയ പഠനകേന്ദ്രം ചെയര്മാന് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് അധ്യക്ഷനായി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്റ്റ് ഡോ. മധു.എന്‍.പോറ്റി അനുഗ്രഹപ്രഭാഷണം നടത്തി. ജി.സത്യന് സത്യാലയം, ഇ. ത്രിവിക്രമപ്പണിക്കര്, ജി.വി, പണിക്കര്‍ ഇന്ദീവരം, ചളിക്കവട്ടം മനോഹരന് ശാന്തി, എ.എസ്. രാധാകൃഷ്ണന്, വി.ഒ. രാജപ്പന്, ഡോ.ഡി. ജയരാജന്, എസ്. അരുണ്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: