ഭോപ്പാല്‍: മധ്യപ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ പൊലിഞ്ഞത് 35 ജീവനുകള്‍, ഒമ്പത് പേരെ കാണാതായി. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചത്.
രണ്ടാഴ്ചയായി തുടര്‍ന്ന കനത്തമഴയിലാണ് പ്രളയം രൂപപ്പെട്ടത്. മഴവെള്ളക്കെടുതിയെ തുടര്‍ന്ന് നിരവധിയാളുകള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് 27 താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
8000ത്തോളം ആളുകളാണ് ഇങ്ങോട്ട് മാറിയത്. ഏതാണ്ട് 2,500 വീടുകള്‍ക്ക് പ്രളയത്തില്‍ കാര്യമായി നാശനഷ്ടമുണ്ടായതായി പറയുന്നു. 51 ജില്ലകളുള്ള മദ്ധ്യപ്രദേശില്‍ 23 ഇടങ്ങളിലാണ് മഴ ഭീകരതാണ്ഡവമാടിയത്. 33 ജില്ലകളില്‍ ജൂണ്‍ മുതല്‍ നല്ല രീതിയില്‍ മഴ ലഭിച്ചതായി കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. തലസ്ഥാന നഗരമായ ഭോപ്പാലിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെ നിന്നുമാത്രം അഞ്ച് പേരെയാണ് കാണാതായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: