പാട്ന: ബീഹാറില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായിരുന്ന 59 കുട്ടികളെ എസ്എസ്ബിയുടെ സുരക്ഷാസേന രക്ഷപ്പെടുത്തി. റാക്സ്വല്, മുസാഫര്‍പുര്‍ റെയില്‍വെ സ്റ്റേഷന് പരിധിയിലാണ് സംഭവം. മുംബൈയിലെ വിവിധ ഫാക്ടറികളിലേക്ക് ജോലിക്കായും മറ്റുമാണ് കുട്ടികളെ കടത്തുവാന്‍ ശ്രമിച്ചത്.
എന്‍ജിഒയുടെ സഹായത്തോടെ സ്പെഷ്യല്‍ ഓപ്പറേഷനിലൂടെയാണ് സുരക്ഷാസേന മുംബൈ-ജന്‍സാധാരണ്‍ ട്രെയിനില്‍ നിന്നും കുട്ടികളെ മോചിപ്പിച്ചത്. ഒന്‍പത് വയസ്സിനും 12 വയസ്സിനുമിടയിലുള്ളവരാണ് കുട്ടികളില്‍ ഭൂരിഭാഗവും. സംഭവത്തില്‍ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരത-നേപ്പാള്‍ അതിര്‍ത്തിയായ പ്രവിശ്യയില്‍ എസ്എസ്ബി സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: