അഹല്യയുടെ ഉദ്ധാരണ ശേഷം രാമലക്ഷ്മണന്മാരും വിശ്വാമിത്രനും മിഥിലാപുരിയിലെത്തി. കുലഗുരു ശതാനന്ദൻ അവരെ സ്വാഗതം ചെയ്തു. അന്നുരാത്രി വിശ്വാമിത്രചരിതം രാമലക്ഷണണന്മാരെ കേൾപ്പിക്കുന്നു. യുദ്ധങ്ങൾ ജയിച്ച വിശ്വാമിത്രൻ വസിഷ്ഠാശ്രമത്തിലെത്തിയപ്പോൾ ഉജ്ജ്വല സ്വാഗതവും ഭക്ഷണവും ഏറ്റുവാങ്ങി.
ഇതെല്ലാം സബല എന്ന പശുവിന്റെ കൃപമൂലമാണെന്ന് അറിഞ്ഞ വിശ്വാമിത്രൻ മഹർഷിയോട് പശുവിനെചോദിച്ചു. തരില്ലെന്ന് പറഞ്ഞപ്പോൾ ബലപൂർവം കൊണ്ടുപോകാനൊരുങ്ങി. എന്നാൽ പശുവിൽനിന്നുതന്നെയോദ്ധാക്കൾ ഇറങ്ങിവന്ന് വിശ്വാമിത്രസൈന്യത്തെ നശിപ്പിച്ചു. രണ്ടുസേനയിലും ശകരും യവനരും മ്‌ളേച്ഛരുമുണ്ടെന്ന് പറയുന്നതിന്നാൽ ഇന്നത്തെരൂപത്തിൽ വാൽമീകി രാമായണകാവ്യരചന നടത്തിയത് 3000-3500 വർഷത്തിന് മുമ്പാണ് നടന്നതെന്ന് കാണാം.
സൈന്യം നഷ്ടപ്പെട്ട വിശ്വാമിത്രൻ ശിവനെ തപസ്സുചെയ്ത് ദിവ്യാസ്ത്രങ്ങളുമായി തിരിച്ചെത്തി. എന്നാൽതന്റെ ബ്രഹ്മദണ്ഡുകൊണ്ട്തന്നെ വസിഷ്ഠനവയെ തടഞ്ഞുനിർത്തി ഇല്ലായ്‌മചെയ്തു. ബ്രഹ്മബലമാണ് ശ്രേഷ്ഠമെന്ന് കരുതി വിശ്വാമിത്രൻ തപസുചെയ്തു. ആദ്യം ഋഷി പിന്നെ രാജർഷി, പിന്നെ മഹർഷി എന്നീ പദങ്ങൾനേടി. അതിനിടെ തൃശങ്കുവിനെ സ്വർഗത്തിലേയ്‌ക്ക് അയക്കുവാൻ ഏറ്റതിനാൽ തപഃഭംഗം വന്നു. ത്രിശങ്കുസ്വർഗം നിർമ്മിച്ച് വിശ്വാമിത്രൻ സ്ഥാനംമാറി തപസുചെയ്തു.
പിന്നീട് രംഭ, മേനക, എന്നീ അപ്‌സരസുമാരെ ദേവേന്ദ്രനയച്ചു. മേനകയുടെകൂടെ കുറച്ചുകാലം ചിലവഴിച്ച ഋഷി ചതി മനസിലാക്കി അവളെവിട്ടയച്ചു. രംഭവന്നപ്പോഴേ അവളെ ശപിച്ചു ശിലയാക്കി. തപസുതുടർന്ന് ബ്രഹ്മർഷിയായി. അതിന് തൊട്ടുമുമ്പാണ് അംബരീഷ രാജാവ് യജ്ഞ പശുവായി വാങ്ങികൊണ്ടുവന്ന ശുനശ്ശേഫനെ മന്ത്രം നൽകി രക്ഷപ്പെടുത്തിയത്.
ജനക മഹാരാജാവ് പിറ്റേന്ന് വന്ന് വിശ്വാമിത്രനെ നമസ്‌കരിച്ചു. ശിവചാപം ദക്ഷയാഗ ഭംഗത്തിന് ശേഷം ശിവൻ മിഥില രാജാക്കന്മാർ ക്ക് നൽകിയ ചരിത്രം കേൾപ്പിച്ചു. രാമനെ ഇഷ്ടപ്പെട്ടെങ്കിലും വില്ലുകുലയ്‌ക്കണമെന്ന നിബന്ധന ഇളവാക്കിയില്ല. സീത ഭൂമിയിൽനിന്ന് , ഉഴവുചാലിൽനിന്ന്, ലഭിച്ചവളാണെന്നു കഥയും പറഞ്ഞു. വാൽമീകി രാമായണത്തിൽ മാണ്ഡവിയും ശ്രുതകീർത്തിയും ജനകന്റെ സഹോദരൻ കുശധ്വജന്റെ മകളാണ്. ഏതായാലും രാമൻ വില്ലുകുലയ്‌ക്കുകയും വില്ലൊടിയുകയും ചെയ്തു.
ഗോധനം ഭാരതീയ സംസ്‌കാരത്തിന്റേയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റേയും ഒരഭിന്ന അംഗമാണ്. അതിൽനിന്നാണ് ഭാരതത്തിന്റെ സമ്പൽസമൃദ്ധിയും ശരീര ബലവുമുണ്ടായത്. ഇതാണ് ശബല എന്ന ഗോമാതാവ് തരുന്നസൂചന. രാജാവ് പുരോഹിതനെ ആദരിക്കുന്നതും വിശ്വാമിത്ര വസിഷ്ഠസംഭവും കാണിക്കുന്നത് രാജാധികാരത്തിനുമുകളിലാണ് ഭാരതീയ പാരമ്പര്യത്തിന്റെ ആദ്ധ്യാത്മ ശക്തിയുംടെ സ്ഥാനമെന്നാണ്.
വില്ലുകുലച്ചശേഷം സീത രാമനെ വരിച്ചു. ദശരഥനെ സന്ദേശമയച്ചുവരുത്തി. കൈകേയിയുടെ സഹോദരൻ യുധാജിത്തും വന്നുചേർന്നു. (വാ.രാ) പരാജയപ്പെട്ട രാജാക്കന്മാർ ആക്രമിച്ചെങ്കിലും അവരെ ജനകരാജാവ് തുരത്തി. നൂറുരാജാക്കന്മാരുടേയും തോൽവിയും ശരഭംഗവും ഒരു ആദ്ധ്യാത്മിക സൂചനയാണ് തരുന്നത്. ദേവന്മാർക്കും രാജാക്കന്മാർക്കും അധികാരമുള്ളത് പദാർത്ഥബോധമെന്ന തലത്തിലാണ്.
ഈ ശിവചാപം ഭേദിക്കാൻ ആത്മശക്തിക്കുമാത്രമേ കഴിയൂ. പദാർത്ഥബോധം പിളർന്നാൽ പരമാർത്ഥബോധം ഉളവാകും. ഇതാണ് ഇതിലെ ആദ്ധ്യാത്മസൂചന.
വസിഷ്ഠൻ നമ്മുടെ സൂര്യവംശ പാമ്പര്യവും ശതാനന്ദൻ മിഥിലവംശ പാരമ്പര്യവും പറയുന്നു. സൂര്യവംശത്തിന്റെ പഴമ 3110 ലക്ഷംകോടി വർഷമാണ്. സൃഷ്ടിയുടെ ആരംഭംമുതൽ. സ്വാഭാവികമായും കഥവേറെ ഒരുകൽപ്പത്തിലേതാണ്. (ഒരു കൽപ്പം = 864 കോടിവർഷം) അസിത ചക്രവർത്തിക്കു രാജ്യം നഷ്ടപ്പെട്ടു. ഗർഭത്തിലിരിക്കേ സപത്‌നി അമ്മയ്‌ക്ക് വിഷം നൽകിയിട്ടും രക്ഷപ്പെട്ട സഗരൻ (സഗരം= വിഷം)രാജ്യം വീണ്ടെടുത്തു.
ദിലീപന്റെ നാലാം തലമുറയാണ് (വാ-രാ ൽ)രഘു. പിന്നീട് വംശംമുഴുവൻ രഘുവിന്റെ പേരിലാണറിയപ്പെട്ടത്.
(അ.രാ.ൽ) വിവാഹത്തിന്മുമ്പും (വാ.രാ.ൽ) വിവാഹശേഷം മടങ്ങുമ്പോഴാണ് പരശുരാമനെ കണ്ടുമുട്ടുന്നത്. (അ.രാ.ത്തിലും) (കമ്പരാമായണത്തിലും) തുളസീദാസകൃതിയിലും രാമലക്ഷമണന്മാരും പരശുരാമനും തമ്മിൽ നടക്കുന്ന വാഗ്വാദം (വാ,രാ ൽ) ഇല്ല. വിഷ്ണു ചാപം കുലച്ചരാമനും സർവധാ ധർമ്മരക്ഷയ്‌ക്ക് യോഗ്യനായ ഉത്തമാധികാരിയായിക്കണ്ട് ഭാർഗ്ഗവരാമൻ തപസിലേയ്‌ക്ക് പിൻവാങ്ങി.
ഒരു യുഗധർമ്മത്തിനുള്ള കർമ്മശേഷി അടുത്ത യുഗധർമ്മത്തിന് ചേരില്ല. ഇതാണ് ഈ സംഭവത്തിന്റെ മർമ്മം എന്ന് മനസിലാക്കണം.തന്റെ കർത്തവ്യം ഈ ലോകത്ത് -സമൂഹത്തിൽ -തീർന്നെന്നും അടുത്തതലത്തിലേയ്‌ക്ക് വൈഷ്ണവതലം നീങ്ങാമെന്നും കണ്ടാണ് ഭാർഗവരാമൻ മഹേന്ദ്രപർവതത്തിലേയ്‌ക്ക് നീങ്ങുന്നത്.
ആദ്ധ്യാത്മരാമായണം അധികരിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങൾ പ്രചരിപ്പിച്ച വൈഷ്ണവാചാര്യന്മാർ ഭക്തിയേയും വാൽമീകി മഹർഷി പുരുഷാർത്ഥത്തേയുമാണ് മുൻനിർത്തിയിരുന്നതെന്ന് പറഞ്ഞുവല്ലോ? അഹല്ല്യാമോക്ഷത്തിനുശേഷം അഹല്യാസ്തുതി ആദ്ധ്യാത്മരാമായണത്തിലുള്ളൂ. ശ്രീരാമനും പുരുഷോത്തമനായാണ് പരമാത്മാവായ വാൽമീകി മഹർഷി ചരിത്ര ചിത്രണം നടത്തിയിത്. പരശുരാമനും ശ്രീരാമൻപോലും ലക്ഷ്മണനോട് ചേർന്ന് അപമാനിക്കുന്നരീതിയിലല്ല വാൽമീകിയുടേത്.
ഇത് മദ്ധ്യകാലത്തെ സമൂഹ അപചയത്തിന്റെയും അനൈക്യത്തിന്റേയും ഭാഗമായിട്ട് ആദ്ധ്യത്മരാമായണ കഥയിൽകടന്നുവന്നതാണെന്ന് അനുമാനിക്കാം. തന്റെ തേജസ്സെല്ലാം രാമനുപകരുകമാത്രമല്ല തപശക്തിയിലൂടെ നേടിയ യശസ്സെല്ലാം തുടച്ചുമാറ്റാൻ അനുവദിക്കുകയുംചെയ്ത് പുതിയൊരുമുന്നേറ്റത്തിന് ഉള്ള തടസമെല്ലാം നീക്കി വഴിയൊരുക്കുകയും ചെയ്യുന്നു.
ഇന്നത്തെ സുഭാഷിതം.
ധിഗ്ബലം ക്ഷത്രിയബലം ബ്രഹ്മതേജോബലം ബലം
ഏകവേ ബ്രഹ്മദണ്ഡേന സർവാസ്ത്രാണി ഹതാനി മേഃ
ക്ഷത്രിയബലം നിസ്സാരമാണ് ബ്രഹ്മതേജസ്സാണ് ബലം. ഒരെറ്റബ്രഹ്മദണ്ഡ് എന്റെ എല്ലാ ആയുധങ്ങളും ഇല്ലാതാക്കി. (ക്ഷത്രിയ = രാജശക്തി, ബ്രഹ്മ= തപജ്ഞാനശക്തി.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: