തുറവൂര്‍: നിരോധിച്ച കളനാശിനിയുടെ ഉപയോഗം മൂലം മത്സ്യസീബത്ത് നശിക്കുന്നു. തുറവൂര്‍ പാടശേഖരങ്ങളിലാണ് നിരോധിത വിഷങ്ങള്‍ ഉപയോഗിക്കുന്നത്.
പാടശേഖരങ്ങളില്‍ വിഷം തളിച്ച ശേഷം ഇവിടുത്തെ വെള്ളം പുറംതോടൂകളിലേയ്ക്കും പള്ളിത്തോട് പോഴിചാലിലേയ്ക്കും ഒഴുക്കിവിടുന്നതാണ് മത്സ്യസമ്പത്ത് നശിക്കാന്‍ കാരണമായത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടലില്‍ നിന്ന് ഓരുവെള്ളം പൊഴിച്ചാലിലേക്ക് കയറുമ്പോഴാണ് ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ ഉല്‍പ്പാദനം നടക്കുന്നത്.
ഇത്തവണയും വന്‍തോതില്‍ പൊഴിച്ചാലിലും തോട്ടകളിലും ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് വിഷമരുന്നുകളുടെ ഉപയോഗം മൂലം നശച്ചത്. മുന്‍വര്‍ഷങ്ങളില്‍ ചീനവലകള്‍ക്ക് തന്നെ വര്‍ഷ കാലത്ത് ദിവസവും അഞ്ചു കിലോ മുതല്‍ പത്തു കിലോ വരെ ചെമ്മിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇത്തവണ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. വീശുവല, നീട്ടുവല, കോരുവല തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല. യാതൊരു വിധ പരിശോധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെയാണ് വന്‍തോതില്‍ ഇവിടെ പാടശേഖരങ്ങളില്‍ വിഷം ഉപയോഗിക്കന്നത്.
നിരോധിത കളനാശിനികളുടേയും കീടനാശിനികളുടെ ഉപയോഗം പ്രദേശത്ത് ഗുരുതരാമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായി. അടിയന്തരമായി തുറവൂര്‍ പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്ന നിരോധിത വിഷമരുന്നുകളുടെ ഉപയോഗം തടയുകയും പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്ന വിഷം കലര്‍ന്ന മലിനജലം പള്ളിത്തോട്ട് പൊഴിചാലിലേയും തോട്ടുകളിലേക്കും ഒഴുക്കിവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകകയാണ് ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: