ആലപ്പുഴ: ദശാബ്ദങ്ങള്‍ പഴക്കമുള്ള കാഞ്ഞിരം ചിറയില്‍ സ്ഥിതിചെയ്യുന്ന ശ്രീരാമകൃഷ്ണ ചൈതന്യമഠവും അതിന്റെ തിരുമുറ്റത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബോധി വൃക്ഷവും ഹൈവേ നിര്‍മാണത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള അധികൃതരുടെ ഗൂഢ നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
ഇത് നശിപ്പിക്കാതെ ഡീവിയേഷന്‍ എടുത്തു പോകാമെന്നിരിക്കെ ചില പ്രത്യേക മത വിഭാഗത്തെയും രാഷ്ട്രീയക്കാരെയും പ്രീതിപ്പെടുത്താന്‍ വേണ്ടി ഉദ്യോഗസ്ഥരും ആലപ്പുഴയിലെ ജനപ്രതിനിധികളും ശ്രമിക്കുന്നതാണ് ഈ പിടിവാശിക്കു കാരണം. അമ്പലപ്പുഴ കാക്കാഴത്ത് മസ്ജിദ് വക കുളവും വഖഫ് വക സ്ഥലങ്ങളും സംരക്ഷിക്കാന്‍ വേണ്ടി ഹൈവേ പണിതപ്പോള്‍ ഓവര്‍ ബ്രിഡ്ജ് ഇഷ്ട്ടാനുസരണം വളച്ചു നിര്‍മിച്ചവരാണ് ഇപ്പോള്‍ ഹൈവേ നിര്‍മാണത്തിന്റെ പേരില്‍ ചൈതന്യമഠവും ബോധി വൃക്ഷവും അതോടൊപ്പമുള്ള നാഗവിഗ്രഹങ്ങളും നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇവര്‍ക്ക് പണവും സഹായവും ചില മതമൗലിക വാദികളില്‍ നിന്നും വിദേശത്തുനിന്നും ലഭിക്കുന്നുണ്ട് എന്ന ആരോപണവും ശക്തമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ കോടികള്‍ ചിലവഴിക്കുന്നവര്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും പ്രകൃതിയെയും പരിസ്ഥിതിയെയും സ്വാധീനിക്കുന്ന ബോധി വൃക്ഷവും ചൈതന്യ മഠവും നശിപ്പിക്കാന്‍ കൂട്ടു നില്ക്കുന്നതില് ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുകയും ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.ജി. പ്രകാശന്, രഞ്ചന്‍ പൊന്നാട്, റെജികുമാര്‍, മോഹനന്, ജ്യോതി രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: