ചണ്ഡിഗഡ്: ഡേവിസ് കപ്പ് ഏഷ്യാ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിൽ നിന്ന് ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ദക്ഷിണ കൊറിയക്കെതിരായ ഡബിൾസ് മത്സരവും ജയിച്ചതോടെയാണ് ഇന്ത്യ യോഗ്യത സ്വന്തമാക്കിയത്.
ഇന്നലെ നടന്ന ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ലിയാണ്ടർ പേസ് സഖ്യം ഹോങ് ചുങ്-സോങ് ചുങ് യുൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തതോടെ ഇന്ത്യ 3-0ന്റെ ലീഡ്േനടി. ഒരു മണിക്കൂറും 41 മിനിറ്റും നീണ്ട പോരാട്ടത്തിൽ 6-3, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു പേസ്-ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം. കഴിഞ്ഞ ദിവസം സിംഗിൾസിൽ രാംകുമാർ രാമനാഥനും സാകേത് മയ്‌നാനിയും വിജയിച്ചിരുന്നു.
















