ന്യൂദൽഹി: ഭീകരാക്രമണത്തിന്റെ പുതിയ ശൈലികൾ കണ്ട് വിറച്ചിരിക്കുകയാണ് ലോകം. അതിനിടയിലാണ് ഞെട്ടിക്കുന്ന പുതിയ വിവരം, 10 വർഷത്തിനിടെ ഭീകരാക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞത് 707 നിരപരാധികളായ ഭാരതീയർ. 3200 പേരാണ് ആക്രമണത്തിന്റെ ഇരകളായി ഇന്നും ജീവിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
ഈ വർഷം ജനുവരി രണ്ടിന് നടന്ന പത്താൻകോട്ട് ഭീകരാക്രമണങ്ങൾ വരെ ഉൾപ്പെടുന്ന കണക്കാണിത്. വിവരാവകാശ പ്രവർത്തകൻ ഗൗരവ് അഗർവാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയം കണക്ക് പുറത്ത് വിട്ടത്.
ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 2005ന് ശേഷം മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിനുകളിലുണ്ടായ ഏഴ് സ്‌ഫോടനങ്ങളിൽ 187 ജീവനുകളാണ് പൊലിഞ്ഞത്. സംഭവത്തിൽ അത്രത്തോളം തന്നെ ആളുകൾക്ക് പരിക്കുമുണ്ട്. തുടർന്ന് രണ്ട് വർഷത്തിന് ശേഷം നവംബറിൽ നടന്ന താജ് ഭീകരാക്രമണത്തിൽ ഒൻപത് വിദേശികൾ ഉൾപ്പടെ 175 പേർ കൊല്ലപ്പെട്ടിരുന്നു.
മുബൈയിലുണ്ടായ 13 ആർഡിഎക്‌സ് സ്‌ഫോടനങ്ങളിൽ പൊലിഞ്ഞത് 257 ജീവനുകളാണ്. പിന്നീട് 2011ലുണ്ടായ സ്‌ഫോടന പരമ്പരകളിൽ മുംബയ് സാക്ഷ്യം വഹിച്ചത് 27 ദുർമരണങ്ങൾക്കാണ്.
മുംബൈക്ക് പുറമെ രാഷ്‌ട്ര തലസ്ഥാനവും നിരവധി ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബബർ ഘൽസയിലുണ്ടായ ആക്രമണത്തിൽ 80 പേരാണ് മരിച്ചത്. ഇതിന് പുറമെ ഗോവിന്ദപുരിയിലുണ്ടായ സ്‌ഫോടന പരമ്പരകളിൽ 50 പേരാണ് കൊല്ലപ്പെട്ടത്. 2008ൽ 23 ആളുകൾ കൊല്ലപ്പെടുകയും മൂന്ന് വർഷങ്ങൾക്ക് ശേഷം ദൽഹി ഹൈക്കോടതിയിലുണ്ടായ ആക്രമണത്തിൽ 15 പേരും കൊല്ലപ്പെട്ടതായാണ് കണക്ക് കാണിക്കുന്നത്. ഇതിന് പുറമെ ഭാരതത്തിന് പുറത്തുണ്ടായ ആക്രമണങ്ങളിലും നിരവധി ഭാരതീയരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
കുംഭമേളയിൽ സ്‌ഫോടന നീക്കം
അഞ്ചുപേർക്ക് കുറ്റപത്രം നൽകും
മുംബൈ: ഹരിദ്വാറിലെ അർദ്ധ കുംഭമേളയ്‌ക്കിടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട് പിടിയിലായ അഞ്ച് ഐഎസ് ഭീകർക്ക് ഉടൻ കുറ്റപത്രം നൽകും. എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചതാണിത്. ഹരിദ്വാർ, മുംബയ് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. അഖ്‌ലാഖ് ഉർ റഹ്മാൻ, മൊഹമ്മദ് ഒസാമ (ആദിൽ)മൊഹമ്മദ് അസീം ഷാ, മൊഹമ്മദ് മീരാജ് എന്ന മോനു എന്നിവരെ ജനുവരിയിൽ ഹരിദ്വാറിൽ നിന്നും മൊഹ്‌സിൻ ഇബ്രാഹിം സെയ്ദിനെ മുംബയിൽ നിന്നുമാണ് പോലീസ് പിടിച്ചത്. ഇവരെ എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച ദൽഹിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയേക്കും.. ഹരിദ്വാറിലെ ഹർ കീ പൗരിയിൽ ആയിരക്കണക്കിന് തീർഥാടകർ സ്‌നാനം ചെയ്യുന്ന സ്ഥലത്ത് ബോംബു വയ്‌ക്കാനാണ് പദ്ധതിയിട്ടത്. ഇതിനുള്ള സ്ഥലങ്ങളും അവർ കണ്ടെത്തിയിരുന്നു. സിറിയയിൽ നിന്നുള്ള ഷാഫി ആർമർ എന്ന യൂസഫാണ് ഇവർക്ക് ബോംബുണ്ടാക്കാനുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖ നൽകിയത്.
തീപ്പെട്ടിെക്കാള്ളികളിൽ അത്യാധുനിക സ്‌ഫോടക വസ്തുക്കൾ പിടിപ്പിച്ച് പൊട്ടിക്കാനായിരുന്നു പദ്ധതി. യൂസഫ് മുൻപ് ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയിലായിരുന്നു. കർണ്ണാടകത്തിലെ ഭട്കൽ സ്വദേശിയാണ് ഇയാൾ. പാക്കിസ്ഥാനിൽ പോയി പ്രത്യേക പരിശീലനം നേടി. പിന്നീട് താവളം അഫ്ഗാനിസ്ഥാനിലാക്കി. അവിടെ നിന്ന് സിറിയക്കു പോയി. മടങ്ങിയെത്തിയശേഷം ഇയാൾ ഭീകരരെ സംഘടിപ്പിച്ചുവരികയായിരുന്നു.
പൂഞ്ചിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ, നിയന്ത്രണ രേഖയ്‌ക്കു സമീപം, ഭാരതത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇവർ പാക്കിസ്ഥാനികളാണ്, ലഷ്‌ക്കർ ഭീകരരാണ്.
അഞ്ചു ഭീകരർ അക്ബർ ധോക്ക് വഴി നുഴഞ്ഞുകയറുന്നുണ്ടെന്ന് പുലർച്ചെ അഞ്ചരയോടെയാണ് വിവരം ലഭിച്ചത്. തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിൽ മൂന്നു പേരെ കണ്ടെത്തി വധിക്കാൻ കഴിഞ്ഞു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ജമാ അത്ത് ഉദ് ദവ ഭീകരൻ ഹാഫീസ് സെയ്ദിൻെറ നിർദ്ദേശ പ്രകാരം എത്തിയവരാണ് ഇവരെന്നാണ് സൂചന. ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെുടർന്ന് കലുഷിതമായ അന്തരീക്ഷത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ് സെയ്ദിന്റെ ലക്ഷ്യം.
ഭാരതത്തെ ശിഥിലമാക്കാൻ
പാക്കിസ്ഥാൻ ഒഴുക്കിയത് 100 കോടി
ലണ്ടൻ: ഭാരതത്തിൽ ഭീകരപ്രവർത്തനം നടത്താനും രാജ്യത്തെ ശിഥിലമാക്കാനും വേണ്ടി ഏതാനും വർഷങ്ങൾക്കുള്ളിൽ പാക്കിസ്ഥാൻ ഒഴുക്കിയത് നൂറു കോടി രൂപ. പാക്കധിനിവേശ കശ്മീരിലെ ഏജൻറുമാർ വഴിയാണ് ഭീകരസംഘടനകൾക്ക് പാക്കിസ്ഥാൻ പണം നൽകിവരുന്നതെന്നും ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ റിപ്പോർട്ട്െചയ്തു. ഹിസ്ബുൾ മേധാവി സെയ്ദ് സലാഹുദ്ദീൻ, ജമാ അത് ദുവാ മേധാവി ഹാഫീസ് സെയ്ദ് എന്നിവരാണ് ഈ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നത്.
കശ്മീരിൽ നിരന്തരം സംഘർഷം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പുവരുത്തകയും ഇവരുടെ ലക്ഷ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും ഇങ്ങനെ. അവരാണ് സംഘർഷത്തിലേക്ക് വളർത്തിയെടുത്തത്.
ആയുധം, പരിശീലനം തുടങ്ങിയവയ്‌ക്കാണ് പാക്കിസ്ഥാൻ പണം നൽകുന്നത്. പ്രദേശികമായി ഭീകരരെ വളർത്തിയെടുക്കാനും പാക്കസ്ഥാൻ കൈയയച്ച് പണം നൽകുന്നുണ്ട്. കശ്മീരിൽ 145 ലേറെ ഭീകരർ ഇപ്പോൾ ഉണ്ട്. ഇവരിൽ 91 പേരും പ്രാദേശിക ഭീകരരാണ്.
ഭാരത വിരുദ്ധപ്രചാരണം നടത്താൻ ഹാഫീസ് സെയ്ദ് ഉപയോഗിക്കുന്ന ടി്വറ്റർ അക്കൗണ്ട് ഇപ്പോൾ വിലക്കിയിട്ടുണ്ട്.വാനിയുടെ വധത്തെത്തുടർന്ന് പാക്കിസ്ഥാൻ നാലു കമാൻഡർമാരെയാണ് കശ്മീരിൻെറ ചുമതല ഏൽപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: