മുംബൈ: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മുന്‍ സഹസര്‍കാര്യവാഹുമായ സുരേഷ് റാവു കേത്ക്കര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ലത്തൂരിലെ വിവേകാനന്ദ ആശുപത്രിയില്‍ ഡോ. അശോക്‌റാവു കുക്കഡെയുടെ ചികിത്സയിലായിരുന്നു. 2000ല്‍ സഹസര്‍കാര്യവാഹ് (ജോയിന്റ് സെക്രട്ടറി) ആയിരുന്ന അദ്ദേഹം അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖായും അഖിലഭാരതീയ പ്രചാരക് പ്രമുഖായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെ സ്വദേശിയാണ്. ബിഎസ്‌സിയും പിന്നീട് ബിഎഡും പാസായ ശേഷം അല്പകാലം അധ്യാപകനായി പ്രവര്‍ത്തിച്ചു. 58ലാണ് ജോലി ഉപേക്ഷിച്ച് പ്രചാരകനായത്. മഹാരാഷ്‌ട്രയിലെ സംഗ്‌ളി, സോളാപ്പൂര്‍, ലത്തൂര്‍ എന്നിവിടങ്ങളായിരുന്നു ആദ്യത്തെ പ്രവര്‍ത്തനമേഖല. മഹാരാഷ്‌ട്ര പ്രാന്തശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ക്ഷേത്രീയ പ്രചാരക് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
















