Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘സ്പിരിറ്റ് ഇന്‍ ജീസസ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 08:49 pm IST
inVicharam

പാതാളം, നരകം . ഹിന്ദുവിന്റ മണ്ണുമുതല്‍ പുണ്യഗ്രന്ഥങ്ങളും ആചാരാനുഷ്ഠാനങ്ങളും വരെ അടിച്ചുമാറ്റി കൊഴുത്തുതടിച്ച ക്രിസ്തുമതഭ്രാന്തന്മാര്‍ കുരിശുകൃഷി വ്യാപനത്തിനുവേണ്ടി കുറേക്കൊല്ലങ്ങളായി ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഹൈന്ദവപദങ്ങളാണ് ഇവരണ്ടും; അതായത് ക്രിസ്ത്യന്‍ പണ്ഡിതവര്യന്മാരുടെ പാണ്ഡിത്യപ്രകാരം കണ്ട ചെകുത്താനും ബാധയും ഭൂതവും പിശാചുമെല്ലാം ചോരസര്‍ബത്ത് കുടിക്കാന്‍ പാഞ്ഞുനടക്കുന്ന ഹിന്ദുക്കളുടെ ഒരുഡ്രാക്കുളക്കോട്ടയാണ് പാതാളം; എന്നാല്‍വാസ്തവമോ?

നരകങ്ങളെപ്പറ്റിയാണെങ്കില്‍ അവ ഇരുപത്തെട്ടെണ്ണമുണ്ട്. നരകകുണ്ഡം എന്ന ഭയാനകഗര്‍ത്തവും വൈതരണിയെന്ന മരണനദിയും നരകത്തിന്റെ പ്രത്യേകതകളാണ്(നരകത്തിന് നാരകം എന്നും പേരുണ്ട്; നട്ടുവളര്‍ത്തിയാല്‍ നരകഗതിവരുമെന്ന വിശ്വാസത്താല്‍ ജംബീരമരം നാരകമായി).സംയമനി എന്ന ഔദ്യോഗിക ബംഗ്ലാവില്‍ താമസിക്കുന്ന കാലന്‍ എന്ന കര്‍ക്കശക്കാരനായ ചീഫ്ജസ്റ്റീസ് കടുകിട തെറ്റാതെ നീതിനിര്‍വ്വഹണം നടത്തുന്ന നരകലോകത്തില്‍ മര്യാദക്കാരന് ഭയമേതും വേണ്ട; എന്നാല്‍ അമ്പലത്തിലെ മുത്തുക്കുട പെരുന്നാളിനു ചൂടുന്നവനെയും, അമ്പലമണി പള്ളിമണിയാക്കിയവനേയും, നിലവിളക്കിന്റെ മുകളില്‍ കുരിശു വെല്‍ഡുചെയ്തുവച്ചവനേയും,പഞ്ചാംഗത്തിനു ഡ്യൂപ്‌ളിക്കേറ്റ് ഉണ്ടാക്കിയവനെയും കൈയില്‍കിട്ടിയാല്‍ കാലന്‍ ചിലപ്പോള്‍ കാലബോധമില്ലാതെ പെരുമാറിയെന്നും വരും.

പാതാള നരകസത്യം ഇതായിരിക്കേ ഷീയോള്‍, ഹേഡീസ്, ഗേഹെന്ന എന്നീ വാക്കുകളാണ് ആത്മാക്കളുടെ ലോകത്തെ സൂചിപ്പിക്കാന്‍ ബൈബിള്‍ ഉപയോഗിക്കുന്നത്. വലിയൊരു ശ്മശാനം; അല്ലെങ്കില്‍ അസംഖ്യം മൃതദേഹങ്ങള്‍ ഒന്നിച്ചിട്ടുമൂടാനുള്ള ഒരു പെരുങ്കുഴി എന്നേ ഷീയോളിനും ഹേഡീസിനും അര്‍ത്ഥമുള്ളു. മൂലബൈബിള്‍ പ്രകാരമാവട്ടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അവസരമില്ലാത്ത ആത്മാക്കളുടെ മേച്ചില്‍പ്പുറം ഗേഹെന്നയാണ്; എങ്കില്‍പ്പോലും ഇയ്യോബും സഭാപ്രസംഗിയുമൊക്കെ പറഞ്ഞുവെന്നു പറയുന്നതല്ലാതെ ഇവയേപ്പറ്റി വ്യക്തമായ ഒരു നിര്‍വ്വചനം മൂലബൈബിളും നല്‍കുന്നില്ല. അതുകൊണ്ടുതന്നെ എബ്രായരുടെ ഷീയോളും യവനമതക്കാരന്റെ ഹേഡീസും ജൂതന്റെ ഗേഹെന്നയുമൊക്കെ തോന്നുംപടി ഉപയോഗിച്ച െ്രെകസ്തവപണ്ഡിതര്‍ ഭാരതത്തില്‍ എടുത്തിട്ടലക്കുന്നത് ഹിന്ദുക്കളുടെ പാതാളവും നരകവുമാണെന്നു മാത്രം.

(ആദ്യകാല െ്രെകസ്തവര്‍ ബൈബിള്‍ നിര്‍മ്മിച്ചപ്പോള്‍ ആത്മാക്കളെ വിശേഷിപ്പിക്കാന്‍ ന്യൂമ, റൂവാക് എന്നീ ഗ്രീക് എബ്രായ പദങ്ങളാണ് ഉപയോഗിച്ചത്; എന്നാല്‍ കോട്ടയംകാരന്‍ കൊച്ചുകുട്ടന്‍പിള്ളയുടെ പാട്ടക്കൃഷി നടത്തി പറ്റിച്ചെടുത്ത ഭൂമിയില്‍ ഫോറിന്‍ പുണ്യാളച്ചന്മാരെ കുടിയിരുത്തി”അവന്റെ രാജ്യംവരേണമേ…”എന്നുപ്രാര്‍ത്ഥിക്കേണ്ടിവന്നപ്പോള്‍ ന്യൂമായ്‌ക്കും റുവാക്കിനും പകരം ഹിന്ദുവിന്റെ ബലി, പാപ, ശ്രാദ്ധ, മോക്ഷങ്ങള്‍ മതിയെന്ന് കേരളത്തിലെ സത്യക്രിസ്ത്യാനികള്‍ തീരുമാനിച്ചു).

ഇനി കാര്യത്തിലേക്ക് കടക്കാം: അമീബ മുറിഞ്ഞുപെരുകുന്നതുപോലെ അനുനിമിഷംസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനകളെക്കൊണ്ട് ഹിന്ദുക്കള്‍ വശംകെട്ടിരിക്കുകയാണ്. കോട്ടയത്തെ സ്വര്‍ഗ്ഗീയവിരുന്നുകാരന്‍ തങ്കുവിന്റെ ശല്ല്യം ഇപ്പോഴും തീര്‍ന്നിട്ടില്ല. അപ്പോഴിതാ, അടുത്തകുരിശ്: സ്പിരിറ്റ് ഇന്‍ജീസസ്. ഇടുക്കിജില്ലയുടെ തോരാക്കണ്ണീരായ സൂര്യനെല്ലിയില്‍ ടോംസഖറിയ എന്നൊരുവന്‍ തുടങ്ങിവച്ച ഈ ന്യൂജെന്‍ മതപരിവര്‍ത്തനസംഘടനയ്‌ക്കു പഥ്യം ഹിന്ദുക്കളുടെ പാതാളവും നരകവുമാണ്. അവരുടെസുവിശേഷപ്രകാരം നരകവും പാതാളവും വെറും ടെമ്പററി അഡ്ജസ്റ്റ്‌മെന്റെ് മാത്രം. എത്ര മുഴുത്ത പാപം ചെയ്താലും സ്പിരിറ്റ് ഇന്‍ ജീസസില്‍ ചേര്‍ന്ന് ടോംസഖറിയായുടെ കൈമുത്തിയാല്‍ മതി, പാപമൊക്കെതീര്‍ന്ന് നേരേ സ്വര്‍ഗ്ഗരാജ്യത്തേക്ക് പൊയ്‌ക്കോളും. ഗോവിന്ദച്ചാമിയും (പേര് ഗോവിന്ദച്ചാമിയെന്നാണെങ്കിലും ആള്‍ പത്തരമാറ്റ് ക്രിസ്ത്യാനിയാണ്)അമീറുള്‍ ഇസ്ലാമും ജയില്‍ശിക്ഷകഴിഞ്ഞിറങ്ങി നേരേ സ്പിരിറ്റ് ഇന്‍ ജീസസിലോട്ടുചെന്നാല്‍ മതി, കൊന്നപാപം തീര്‍ന്നുകിട്ടും; എങ്കിലും വല്ല സെമിത്തേരിയെന്നോ കല്ലറയെന്നോ പറയുന്നതിനു പകരം മതംമാറ്റത്തിനും ഹിന്ദുക്കളുടെ പാതാളവും നരകവും വലിച്ചിഴയ്‌ക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ്സുകാരന്റെ ദുഷ്ട

ബുദ്ധി യേശുക്കര്‍ത്താവും പൊറുക്കുമെന്നു തോന്നുന്നില്ല.

സ്പിരിറ്റ് ഇന്‍ ജീസസ്സിന്റെ മഹാതത്ത്വങ്ങളെപ്പറ്റി പറഞ്ഞ് പേനയിലെ മഷിതീര്‍ക്കാന്‍ ഈലേഖകനുതെല്ലും നേരമില്ല; എന്നാല്‍ മദ്ധ്യതിരുവിതാംകൂറിലെഹിന്ദുസമൂഹത്തെ നശിപ്പിച്ച് നാറാണക്കല്ലാക്കിയ പെന്തക്കോസ്തുകാരുടെ പ്രവര്‍ത്തനരീതിയുമായി സ്പിരിറ്റ് ഇന്‍ജീസസ്സിനുള്ള അപകടകരമായ സാദൃശ്യം കണ്ടില്ലെന്നുനടിക്കാനുമാവില്ല. പെന്തക്കോസ്തിന്റെ സ്ഥാപകനായ ചാള്‍സ് പര്‍ഹാം 1901 ലെ പുതുവര്‍ഷദിനം ആ സംഘടനയ്‌ക്കു രൂപംകൊടുത്തത് ഒരു പുത്തന്‍ തന്ത്രവുമായിട്ടായിരുന്നു. അയാള്‍ തന്റെ സ്വന്തം ബാബേല്‍ ബൈബിള്‍ കോളേജിലെ ആഗ്‌നസ് ഓസ്മാന്‍ എന്ന ശിഷ്യയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചപ്പോള്‍ പരിശുദ്ധാത്മാവ് പറന്നെത്തിയെന്നും അതോടെ അവള്‍ ഇംഗ്ലീഷും ഹിന്ദിയും ഗുജറാത്തിയുമൊക്കെ പുഷ്പംപോലെ സംസാരിച്ചെന്നും തട്ടിവിട്ട പര്‍ഹാം ലോകത്തിലെ വിവിധഭാഷകളില്‍ സുവിശേഷിക്കാന്‍ കാരണം പറഞ്ഞത് ഈയൊരു സംഭവമായിരുന്നു.

ഇംഗ്ലണ്ടിലെ പ്രാചീന കെല്‍റ്റിക് ജനതയുടെ അഗ്‌നി, സൂര്യ, ചന്ദ്ര പൂജകളും അവരുടെ ഭാഷയായ ഗേലിക്കും ഇല്ലാതാക്കാന്‍ അഗസ്റ്റിനും കുഞ്ഞച്ചന്മാരും കണ്ടെത്തിയ ഒരുകുരുട്ടുബുദ്ധിയുണ്ട്: അഗസ്റ്റിന്‍ പ്രഭാതസവാരിക്കിറങ്ങുമ്പോള്‍ അയാളുടെ മുഖംദര്‍ശിക്കുന്നത് കെല്‍റ്റിക് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് പറഞ്ഞുപരത്തുകയായിരുന്നു ആ പദ്ധതി. തമിഴ് ഹിന്ദുക്കളുടെ ആരാധനാകേന്ദ്രമായിരുന്ന വെല്ലൂര്‍കുന്ന് കൈയേറി അവിടെ ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജ് കെട്ടിയശേഷം ഡോക്ടര്‍ തട്ടിവിട്ടതിങ്ങനെ:” ഒരിക്കല്‍ ആ കുന്നിന്‍മുകളില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ദൈവവിളിയുണ്ടായി; അതുകൊണ്ട് ഞാനവിടെ ആശുപത്രി കെട്ടി ദൈവവേലചെയ്തു.” ആരാന്റെ കണ്ണായ സ്ഥലം ചക്കാത്തിനു തട്ടിയെടുക്കാന്‍ തോന്നുമ്പോള്‍ മാത്രമേ ഇക്കൂട്ടര്‍ക്ക് ദൈവവിളിയും ദൈവവേലയുമൊക്കെയുള്ളോ എന്ന് ഒരാളും ചോദിച്ചേക്കരുത്; കാരണം പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍ വേണമെന്നാണല്ലോ സാമ്പ്രാണിത്തിരിക്കാരനും പറയുന്നത്.

സ്പിരിറ്റ് ഇന്‍ജീസസ് ഇടുക്കിയും കടന്ന് ഭാരതത്തിലെ മറ്റുസംസ്ഥാനങ്ങളിലേക്കു വ്യാപിച്ച സ്ഥിതിയ്‌ക്ക് എത്ര ഈഴവനും നായരും പുലയനും വനവാസിയും ടോം സഖറിയായുടെ കെണിയില്‍പ്പെട്ടെന്നും അയാളുടെ സാമ്പത്തിക സ്രോതസ്സ് എവിടെനിന്നെന്നും അന്വേഷിക്കാന്‍ ഹിന്ദുക്കളെങ്കിലും ഇനി വൈകിക്കൂടാ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.