പൂച്ചാക്കല്‍: പള്ളിപ്പുറം കള്ളന്മാരുടെ വിഹാരകേന്ദ്രമാകുന്നു. പട്ടാപ്പകല്‍ വീണ്ടും മോഷണം. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു പണവും പലചരക്ക് കടയില്‍ നിന്നും സാധനങ്ങളും മോഷ്ടിച്ചു. പള്ളിപ്പുറം കൃഷിഭവന് സമീപം നിര്‍മാണത്തിലുള്ള വീടിന്റെ ഇലക്ട്രിക്കല്‍ പ്ലമ്പിങ് കരാറുകാരന് നാലാം വാര്‍ഡ് പടിഞ്ഞാറെ തമ്പുരാങ്കല്‍ അഭിലാഷിന്റെ 2050 രൂപയും 6000 രൂപ വിലയുള്ള മൊബൈല്‍ഫോണും നഷ്ടപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായുരുന്നു സംഭവം. വീടിന്റെ ഒന്നാംനിലയില്‍ അഭിലാഷും രണ്ടു തൊഴിലാളികളും ജോലി ചെയ്യുന്നതിനിടെ താഴെനിലയിലെ മുറിയില്‍ അഭിലാഷ് ഷര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ഫോണുമാണ് നഷ്ടപ്പെട്ടത്. അപരിചിതനായ ആളെ കണ്ട് താഴെ കണ്ട് അഭിലാഷെത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അഭിലാഷ് ചേര്‍ത്തല പൊലീസില്‍ പരാതി നല്കി.
അതിനിടെ പള്ളിപ്പുറം ജംക്ഷനിലെ പലചരക്ക് വ്യാപാരി രാമകൃഷ്ണന്റെ കടയിലും മോഷണം നടന്നു. മോഷ്ടാക്കളെ കടക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അതേസമയം അവരല്ല തന്റെ പണം മോഷ്ടിച്ചതെന്ന് അഭിലാഷ് തിരിച്ചറിഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂളില്‍ നിന്നും വീട്ടിലേക്കു പോയ അദ്ധ്യാപിക പള്ളിപ്പുറം വട്ടത്തറ തങ്കമ്മ ആന്റണിയുടെ താലിമാല പൊട്ടിച്ചു കടന്ന സംഭവമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: