ചെന്നൈ: പ്രഥമ ഇന്ത്യൻ പ്രീമിയർ ഫുട്‌സാൽ ചാമ്പ്യൻഷിപ്പിൽ ആദ്യ വിജയം മുംബൈക്ക്. ആദ്യ മത്സരത്തിൽ ഫാൽക്കാവോ മാർക്വീതാരമായ ചെന്നൈയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയാൻ ഗിഗ്‌സിന്റെ മുംബൈ വീഴ്‌ത്തിയത്. കളിയുടെ ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഫോഗ്ലിയ മുംബൈക്ക് ലീഡ് സമ്മാനിച്ചു.
രണ്ട് മിനിറ്റിനുശേഷം ആഞ്ചലോട്ടിലൂടെ ലീഡ് ഉയർത്തി. ഇതോടെ ആദ്യപകുതിയിൽ മുംബൈ 2-0ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് രണ്ട് തവണ കൂടി മുംബൈ നിറയൊഴിച്ചതോടെ 4-0ന്റെ ലീഡ് സ്വന്തമാക്കി. എന്നാൽ 34-ാം മിനിറ്റിൽ ഫിൽഹോയൂം രണ്ട് മിനിറ്റിനുശേഷം സൂപ്പർതാരം ഫാൽക്കാവോയും ലക്ഷ്യം കണ്ടതോടെ ചെന്നൈയുടെ പരാജയഭാരം കുറഞ്ഞു.
മറ്റൊരു മത്സരത്തിൽ ഹെറനൻ ക്രെസ്‌പോയുടെ കൊൽക്കത്ത റൊണാൾഡീഞ്ഞോയുടെ ഗോവയെ കീഴടക്കി. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു കൊൽക്കത്ത വിജയം.
















