ചണ്ഡിഗഡ്: ഡേവിസ് കപ്പ് ഏഷ്യാ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്ക് വിജയത്തുടക്കം. ദക്ഷിണ കൊറിയക്കെതിരായ ആദ്യ രണ്ട് സിംഗിൾസും ജയിച്ചാണ് ഇന്ത്യ 2-0ന് മുന്നിലെത്തിയത്. ആദ്യ സിംഗിൾസിൽ രാംകുമാർ രാമനാഥനും രണ്ടാം സിംഗിൾസിൽ സാകേത് മയ്‌നേനിയുമാണ് വിജയം സ്വന്തമാക്കിയത്.
ആദ്യ സിംഗിൾസിൽ രണ്ട് മണിക്കൂറും 36 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ലോക റാങ്കിങിൽ 127-ാം സ്ഥാനക്കാരനായ രാംകുമാർ കൊറിയയുടെ സിയോങ് ചാൻ ഹോങിനെ കീഴടക്കിയത്. നാലാം സെറ്റിൽ 6-5ന് രാംകുമാർ മുന്നിട്ടുനിൽക്കേ എതിരാളി പരിക്കേറ്റ് പിൻമാറുകയായിരുന്നു. ആദ്യ സെറ്റും മൂന്നാം സെറ്റും 6-3ന് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റ് 2-6ന് നഷ്ടമായിഡേവിസ് കപ്പിൽ രാംകുമാറിന്റെ ആദ്യ വിജയമാണ്.
രണ്ടാം സിംഗിൾസിലും എതിരാളി മത്സരത്തിനിടെ പരിക്കേറ്റ് പിൻവാങ്ങിയതോടെയാണ് ഇന്ത്യ ൻതാരം സാകേത് മയ്‌നേനി വിജയം നേടിയത്. ആദ്യ നാല് സെറ്റുകളിൽ രണ്ടുപേരും രണ്ട് സെറ്റ് വീതം നേടിയതോടെ കളി നിർണായകമായ അഞ്ചാം സെറ്റിലേക്ക് നീങ്ങി. അവസാന സെറ്റിൽ 5-2 ന് മയ്‌നേനി മുന്നിട്ടുനിൽക്കെയാണ് ദക്ഷിണ കൊറിയൻ എതിരാളി പരിക്കേറ്റ് പിന്മാറിയത്.
ഇന്ന് നടക്കുന്ന ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ലിയാണ്ടർ പേസ് സഖ്യം ഹോങ് ചുങ്-സോങ് ചുങ് യുൻ സഖ്യത്തെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: