മട്ടന്നൂര്‍ : പഞ്ചായത്ത് അധികൃതര്‍ റോഡരികിലെ ചെങ്കല്‍ കുഴിയില്‍ മാലിന്യം തള്ളിയതായി പരാതി. വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുഴിയില്‍ തള്ളിയത്. അഞ്ചരക്കണ്ടി പഞ്ചായത്തിലെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കാതെവന്നതോടെയാണ് പഞ്ചായത്ത് അധികൃതര്‍ മാലിന്യം റോഡരികിലെ കുഴിയില്‍ തള്ളിയത്. പഞ്ചായത്തിന്റെ അധീനതയിലുള്ള ലോറിയിലെത്തിച്ച മാലിന്യമാണ് തള്ളിയത്. പ്രദേശവാസികള്‍ സംഘടിച്ചെത്തി മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതോടെയാണ് ഇത് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: