മംഗളഭവനത്തിന്റെ ഗൃഹപ്രവേശം ബിജെപി സംസ്ഥാന
അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിലവിളക്ക് കൊളുത്തി നിര്‍വ്വഹിക്കുന്നു
കണ്ണൂര്‍: പന്നേന്‍പാറയിലെ സഹോദരിമാര്‍ക്ക് ഇനി മംഗള ഭവനത്തിന്റെ തണലില്‍ ജീവിക്കാം. പന്നേന്‍ പാറയിലെ സഹോദരിമാരായ ഉമാവതി, ലീന, ലത എന്നിവര്‍ക്കാണ് ചാലാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് മംഗള ഭവനം പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കിയത്. നേരത്തെ കെട്ടുറപ്പിലാത്ത വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈ വീട് തകര്‍ന്നതിന് ശേഷം ഇവര്‍ക്ക് സ്വന്തമായി വീടില്ലാത്ത അവസ്ഥയായിരുന്നു. നിരവധി തവണ അധികൃതര്‍ക്കു മുന്നില്‍ ചെന്നെങ്കിലും പരിഹാരമില്ലാതായപ്പോഴാണ് സര്‍വ്വ മംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹികളെ സമീപിച്ചത്. സുമനസ്സുകളുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ മംഗളഭവനത്തിന്റെ ഗൃഹപ്രവേശം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. ഭക്തിസംവര്‍ദ്ധിനി യോഗം സെക്രട്ടറി പവിത്രന്, ആര്‍എസ്എസ് സഹ.പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, രവീന്ദ്രനാഥ് ചേലേരി, പി.ടി.രമേശന്, പി.സജീവന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: