ഹരിപ്പാട്: പെരുമ്പാവൂര്‍ ഡിവൈഎസ്പിയും ഹരിപ്പാട് സ്വദേശിയുമായ ഹരികൃഷ്ണന്റെ ഹരിപ്പാട്ടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട നാല് സിഐമാരുടെ നേതൃത്വത്തില്‍ ഹരികൃഷണന്റെ നാല് വീടുകളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ്. എറണാകുളത്തെ ഫ്ലാറ്റ്, ഭാര്യയുടെ വള്ളികുന്നത്തെ വീട്, പെരുമ്പാവൂരിലെ വീട് എന്നിവിടങ്ങളിലും ഇതേ സമയം റെയ്ഡ് നടത്തി. ഇന്നലെ രാവിലെ ഒന്‍പതിന് ഹരിപ്പാട്ടെ വീട്ടില്‍ തുടങ്ങിയ റെയ്ഡ് വൈകുന്നേരം നാലുമണിവരെ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: