മുംബൈ: ചാവേറാക്രമണങ്ങളെ ന്യായീകരിച്ച് വിവാദ ഇസ്ലാംമതപ്രചാരകന്‍ ഡോ. സക്കീര്‍ നായിക്. ചാവേറാക്രമണം പാപമാണ്. എന്നാല്‍ യുദ്ധകാലത്ത് രാജ്യത്തെ രക്ഷിക്കാന്‍ ചാവേറാക്രമണമാകാമെന്നാണ് ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത്. അതിനാല്‍ യുദ്ധതന്ത്രമായി ചാവേറാക്രമണമാകാം. സക്കീര്‍ സ്‌കൈപ്പ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ഒരിടത്തും ഭീകരാക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് സക്കീറിന്റെ വിശദീകരണം. തന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ്. സക്കീര്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ രണ്ടര്‍ഥമുള്ള നിരവധി വാക്കുകള്‍ ഉണ്ടാകാം. സക്കീര്‍ പറയുന്നു. ഇത്തരം രണ്ടര്‍ഥമുള്ള വാക്കുകള്‍ സക്കീര്‍ മനപൂര്‍വ്വം പ്രയോഗിക്കുന്നതാണെന്നതാണ് സത്യം. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ കുഴപ്പമില്ല, പക്ഷെ ഇതേ വാക്കാണ് പലര്‍ക്കും ആക്രമണങ്ങള്‍ക്ക് ആഹ്വാനമാകുന്നതും. ചിലരെ ചില പ്രഭാഷകര്‍ തെറ്റിദ്ധരിപ്പിച്ചാല്‍ ഞനെന്ത് ചെയ്യും. സക്കീര്‍ ചോദിക്കുന്നു.
മാധ്യമ വിചാരണ നേരിടാന്‍ വയ്യാത്തതു കൊണ്ടാണ് താന്‍ ഭാരതത്തിലേക്ക് മടങ്ങിവരാത്തതെന്നാണ് സക്കീറിന്റെ വാദം. ബംഗ്ലാദേശില്‍ 20 പേരുടെ കഴുത്തറുത്ത ഭീകരര്‍ സക്കീറിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായവരാണ.് 2002 മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളും ഇയാളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടത്. സക്കീറിന്റെ പ്രസംഗങ്ങളും ഇയാളുടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിദേശത്തു നിന്ന് പണം വരുന്നതും കേന്ദ്ര നിരീക്ഷണത്തിലാണ്. ഫ്രാന്‍സില്‍ ഭീകരാക്രമണം നടന്നതിന് തൊട്ടു പിന്നാലെയാണ് സക്കീര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. അതിനിടെ താന്‍ ഈ വര്‍ഷം ഭാരതത്തിലേക്ക് മടങ്ങില്ലെന്ന് സക്കീര്‍ നായിക് അറിയിച്ചു.















