ഇടുക്കി: ജില്ലയില്‍ പാചകവാതക വിതരണത്തിനായി ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളില്‍ നിന്നും അംഗീകൃത നിരക്കില്‍ അധികം ഈടാക്കരുതെന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എണ്ണക്കമ്പനികളുടെയും പാചകവാതക ഏജന്‍സികളുടെയും യോഗത്തില്‍ എ.ഡി.എം കെ.കെ.ആര് പ്രസാദ് നിര്‍ദ്ദേശം നല്കി. ജില്ലയില്‍ 2015 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന നിരക്കുപ്രകാരം നഗരപ്രദേശങ്ങളില്‍ വിതരണക്കൂലി ഇല്ല. മറ്റു പ്രദേശങ്ങളില്‍ ഷോറൂമുകളില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ വരെ സൗജന്യമായും അഞ്ച് കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ 20 രൂപയും, 10 കിലോമീറ്ററിന് മുക
ളില്‍ 20 കിലോമീറ്റര്‍ വരെ 30 രൂപയും, 20 കിലോമീറ്ററിനു മുകളില്‍ 30 കിലോമീറ്റര്‍ വരെ 45 രൂപയുമാണ് വിതരണക്കൂലി. 30 കിലോമീറ്ററില്‍ അധികം ദൂരത്തുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കണക്ഷനുകള്‍ നിലവിലുള്ള ഏജന്‍സികളില്‍ നിന്നും സൗകര്യപ്രദമായ മറ്റു ഏജന്‍സികളിലേക്ക് മാറ്റിവാങ്ങാനാകും. സിലിണ്ടറുകള്‍ വിതരണം ചെയ്യുമ്പോള്‍ ബില്‍ നല്‍കണമെന്നും വിതരണക്കൂലി രേഖപ്പെടുത്തിയിരിക്കണമെന്നും അധികൃതര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കി. എല്‍.പി.ജി ഗോഡൗണുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പരിശോധന നടത്തുമെന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഉപഭോക്താക്കളുടെ ഗ്യാസ് സബ്സിഡി അക്കൗണ്ടുകളില്‍ ലഭ്യമാകുന്നില്ലെന്ന പരാതികളും യോഗം ചര്‍ച്ച ചെയ്തു. സാധ്യത പഠനങ്ങള്‍ക്കു ശേഷം മാത്രമേ പുതിയ സ്ഥലങ്ങളില്‍ ഗ്യാസ് ഏജന്‍സികള്‍ തുടങ്ങാന്‍ നടപടികള്‍ ഉണ്ടാകുകയുള്ളൂവെന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍ പറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ ലല
ഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുമെന്ന് ഏജന്‍സികള്‍ അറിയിച്ചു.
ഓണക്കാലത്ത് പരാതികള്‍ക്കിടയില്ലാതെ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സി. രവിദാസ്, എണ്ണക്കമ്പനി പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: