ചേര്‍ത്തല: കൊക്കോതമംഗലം സെന്റ്ആന്റണിസ് ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്വകാര്യബസില്‍ നിന്നും തള്ളി താഴെയിട്ടു. നാട്ടുകാര്‍ സ്കൂളിനുമുന്നില്‍ ബസ് തടഞ്ഞു. വാരനാട് കവലയില്‍ നിന്നും വിദ്യാര്‍ത്ഥി വ്യാഴാഴ്ച രാവിലെ കോട്ടയത്തേക്ക് ഉളള സ്വകാര്യബസില്‍ കയറാന്‍ ശ്രമിക്കവെ ബല്ല് അടിച്ചതിനെ തുടര്‍ന്ന് വിഴാന്‍ പോയ വിദ്യാര്‍ത്ഥിയുടെ ചെരുപ്പ് നഷ്ടപ്പെട്ടു. ബസ് നിര്‍ത്തണമെന്നും ചെരുപ്പ് എടുക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞ് ക്ലീനര്‍ തള്ളി താഴെയിട്ടു. റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നത്. ചേര്‍ത്തല പോലിസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: