ധാക്ക: സ്‌കൂളുകളുടെ പേരില്‍ പീസ് എന്നുണ്ടെങ്കില്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണം. ഇത്തരം സ്‌കൂളുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് വിവാദ മുസ്ലിം പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള പീസ് ടിവി പ്രചോദനമായെന്നതാണ് ഇത്തരം നടപടിക്ക് ബംഗ്ലാദേശ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് പീസ് ടിവി ഈയാഴ്ച ആദ്യം നിരോധിച്ചിരുന്നു.
രാജ്യത്ത് 28 സ്‌കൂളുകളുടെ പേരില്‍ പീസ് എന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ധാക്കയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഇരുപതെണ്ണം ധാക്കയില്‍. ഈ സ്‌കൂളുകള്‍ സക്കീര്‍ നായിക്കിന്റെ ആശയങ്ങളാണ് നടപ്പാക്കുന്നതെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍.















