ആലപ്പുഴ: പുന്നപ്ര തെക്കു ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലിക അടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നതില്‍ ക്രമക്കെടുള്ളതായി ആക്ഷേപം.
നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ നടത്തി 23 പേരുടെ റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യനാലു റാങ്കുകാരായ ആലപ്പുഴ, മുട്ടത്തിപ്പറമ്പ്, മുഹമ്മ സ്വദേശികളെ തഴഞ്ഞ് അഞ്ചാം റാങ്കുകാരിയായ പുന്നപ്ര സ്വദേശിനിയെ നിയമിക്കാന്‍ തീരുമാനിച്ചതാണ് വിവാദമായിരിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയുടെ ഈ തീരുമാനം നിയമ വിരുദ്ധമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ആദ്യ റാങ്കുകാരെ തഴഞ്ഞ് അഞ്ചാം റാങ്കുകാരിയെ നിയമിക്കുന്നത് ചിലരുടെ താത്പര്യപ്രകാരമാണെന്നും സ്വജന പക്ഷപാതമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ പുന്നപ്ര നിവാസിയായതിനാലാണ് ആദ്യറാങ്കുകാരെ തഴഞ്ഞ് അഞ്ചാം റാങ്കുകാരിയെ നിയമിക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാല്‍ ഈ തസ്തികയിലേക്ക്അപേക്ഷ ക്ഷണിച്ചപ്പോള്‍ പുന്നപ്ര നിവാസികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നോ, മുന്ഗണനയുണ്ടെന്നോ സൂചിപ്പിച്ചിരുന്നില്ല.
ഇതേത്തുടര്‍ന്നാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര് അപേക്ഷിച്ചത്. സ്വന്തം പണം മുടക്കി ഇന്റര്‍വ്യൂവിനു ഹാജരായ ഇവരെ പരിഹസിക്കുന്നതാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇല്ലാതിരുന്ന മാനദണ്ഡം നിയമനം നടത്തുമ്പോള്‍ പുതുതായി ഏര്‍പ്പെടുത്തുന്നത് അധികാര ദുര്‍വ്വിനിയോഗവും ചട്ടലംഘനവുമാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: