റിയൊ ഡി ജനീറോ: ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ അമ്പെയ്‌ത്ത് ടീം റിയൊ ഡി ജനീറോയിലെത്തി. ടീമിൽ നാലംഗങ്ങൾ. വേദികൾ പരിചയപ്പെടാനും കാലാവസ്ഥ അടക്കമുള്ളവയുമായി പൊരുത്തപ്പെടാനുമാണ് ടീം നേരത്തെയെത്തിയത്.
മെഡൽ പ്രതീക്ഷയുണ്ട് ടീമിന്. വനിതാ വിഭാഗത്തിലാണ് കൂടുതൽ പ്രതീക്ഷ. ദീപിക കുമാരി, ലക്ഷ്മി റാണി മാജി, ബൊംബായ്‌ല ദേവി ലെയ്ഷ്‌റാം എന്നിവർ വനിതാ ടീമിൽ.
















