ഹൈദരാബാദ്: ഭാരതീയ ടെന്നീസ് താരം സാനിയയുടെ ആത്മകഥ എയ്സ് എഗന്‍സ്റ്റ് ഓഡ്സ് പ്രകാശനം ചെയ്തു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനാണ് ആത്മകഥ പ്രകാശനം ചെയ്തത്.
സാനിയ റാക്കറ്റിന്റെ റാണിയാണെന്നും ലോകത്ത് പെണ്‍കുട്ടികള്‍ ഏറെ നേട്ടം കൈവരിക്കുവാന്‍ കെല്‍പ്പുള്ളവരാണെന്നും അവരെയോര്‍ത്ത് നമുക്ക് അഭിമാനിക്കാമെന്നും പ്രകാശന ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. സാനിയയുടെ ജീവിതത്തിലെ നേട്ടങ്ങളും കോട്ടങ്ങളും അവര്‍ തന്റെ ആത്മകഥയില്‍ പങ്കുവയ്ക്കുന്നുണ്ട്.
ആറുവര്‍ഷം മുമ്പ് കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നെന്നും അന്നങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും കനത്ത നഷ്ടമായിത്തീരുമായിരുന്നെതന്നും സാനിയ മിര്‍സ ആത്മകഥയില്‍ പറയുന്നുണ്ട്.
















