ശ്രുതിം ചകാര അച്ച്യുത സത്കഥോദയേ
ചെവികള്‍ എപ്പോഴും പരിപൂര്‍ണ്ണനായ ഭഗവാന്റെ വിശ്വസൃഷ്ടി തുടങ്ങിയ ലീലകളും അവതാരകഥകളും കേള്‍ക്കാന്‍ മാത്രം ഉപയോഗിച്ചു. ഭഗവദ് കഥകള്കേട്ടാല് മാത്രമേ നമുക്ക് ഭഗവാനില്‍ ഭക്തിയുള്ളൂ.
മുകുന്ദലിംഗാലയ ദര്ശനേദൃശൗ
മുക്തി ദാതാവായ ശ്രീകൃഷ്ണന്റെ വിവിധ രൂപ ഭാവങ്ങളിലുള്ള വിഗ്രങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും കാണിവാന്‍ മാത്രമാണ് കണ്ണുകള്‍ ഇതുപയോഗിച്ചത്. ക്ഷേത്രങ്ങള്‍ ഭഗവാന്റെ ചൈതന്യംകൊണ്ട് നിറഞ്ഞതാണ്. ആത്മീയതലത്തിലാണ് സ്ഥിതിചെയ്യുന്നത്. വൈകുണ്ഠത്തിന്റെ കൊച്ചു പതിപ്പുമാണ്. വെറുതെകല്ലും മരവുമല്ല.
തദ് ഭൃത്യഗാത്ര സ്പര്ശേംഗസംമം
ഉന്നതതലത്തിലെത്തിയ ശ്രീകൃഷ്ണ ഭക്തന്മാരുടെ ദേഹങ്ങള്‍ മാത്രം ആലിംഗനംചെയ്ത് തന്റെ ഭൗതികദേഹം പരിശുദ്ധമാക്കി, ഭഗവദീയമാക്കി. ഭക്തന്മാരുടെ ഹൃദയത്തില്‍ എപ്പോഴും ഭഗവാന് വിളങ്ങുന്നുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: