കശ്മീർ: പാക്കിസ്ഥാനിൽ നിന്നും അതിർത്തി വഴി ഭാരതത്തിലേക്ക് നുഴഞ്ഞു കയറി ഭീകരർ ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇടുന്നുവെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഭാരത-പാക് അതിർത്തിയിൽ സൈന്യം സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചു.
പാരച്യൂട്ടും പാരാഗൈ്ളഡറും ഉപയോഗിച്ച് പാക്കിസ്ഥാനിൽ നിന്നും ഭാരത മണ്ണിലേക്ക് പറന്നിറങ്ങാൻ ഭീകരർ ശ്രമിക്കുന്നു എന്നാണ് ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ച വിവരം. അതിര്‍ത്തിയില്‍ കാലുചൗക്കിനുസമീപം യന്ത്രം ഘടിപ്പിച്ച പാരാഗൈ്ളഡറിന്‍െറ സാന്നിധ്യം ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് രാഖ് ബന്ദല്‍വാലി പ്രദേശത്താണ് നീലയും വെള്ളയും നിറത്തിലെ പറക്കല്‍ യന്ത്രം സൈന്യത്തിന്‍െറ ശ്രദ്ധയില്‍പെട്ടത്. പാരാഗൈ്ളഡര്‍, പാരാസെയ്ലിങ്, പാരച്യൂട്ട് തുടങ്ങിയവയിലൂടെ വിദൂര നിയന്ത്രണ സംവിധാനം വഴി ആക്രമണം നടത്താനാണ് ഭീകരർ പദ്ധതി ഇടുന്നതെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു.
ഇതേ തുടർന്ന് വ്യോമ ഉപകരണങ്ങളുപയോഗിച്ചുള്ള സാഹസിക കായിക ഇനങ്ങള്‍ രണ്ടുമാസത്തേക്ക് പ്രദേശത്ത് സൈന്യം നിരോധിച്ചിട്ടുമുണ്ട്. എന്നാൽ കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ കൊലപാതകത്തിനു ശേഷം സംസ്ഥാനത്ത് അശാന്തി പടർന്ന് പിടിച്ചിരിക്കുകയാണ്.
ബുർഹാൻ വാനിയുടെ കൊലപാതകത്തിന് കാരണക്കാരായവരെ ഏതു വിധേനയും ഉന്മൂലനം ചെയ്യുമെന്ന് ഹിസ്ബുൾ ഭീകരർ വെല്ലുവിളി നടത്തിയിരുന്നു. ഇതിനു പുറമെ മുംബൈ ഭീകരൻ സയ്യിദ് ഹഫീസ് ഭാരതത്തിനെതിരെ മുസ്ലീം ജനത ഒറ്റക്കെട്ടായി പോരാടണമെന്നും കശ്മീരിനെ ഭാരതത്തിൽ നിന്നും സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
















