Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇ​നി​ കാ​യി​ക​ മാ​മാ​ങ്ക​ത്തി​ന്റെ​ നാ​ളു​ക​ൾ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:34 pm IST
in Sports

വൻകരകളില്ലാതെ, രാഷ്‌ട്രങ്ങളില്ലാതെ, എന്തിന് സംസ്ഥാനങ്ങളോ ജില്ലകളോ എന്ന വേർതിരിവില്ലാതെ ഒരൊറ്റ മനസ്സോടെ ലോകമൊന്നടങ്കം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് അരങ്ങുണരാൻ ഇനി ദിവസങ്ങൾ മാത്രം. പുതിയ ഉയരം തേടുവാൻ, ദൂരം കണ്ടെത്തുവാൻ, വേഗം കണ്ടെത്തുവാൻ…………. എല്ലാവരുടെയും മനസ്സിൽ ഒരേയൊരുവാക്ക്. ഒളിമ്പിക്‌സ്.

കാൽപ്പന്തുകളിയുടെ മായിക പ്രകടനങ്ങൾ കണ്ട കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യൻഷിപ്പിനും യൂറോ കപ്പിനും ശേഷമാണ് ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കം ബ്രസീലിൽ അരങ്ങേറുന്നത്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന 31-ാമത് ഒളിമ്പിക്‌സിനാണ് റിയോ ഡി ജനീറോ വേദിയാകുന്നത്. ഇതോടെ കായികലോകം റിയോയിലേക്ക് ചുരുങ്ങും. ചരിത്രത്തിലാദ്യമായാണ് ബ്രസീൽ ഒളിമ്പിക്‌സിന് വേദിയാകുന്നത്.

ചരിത്രപ്രസിദ്ധമായ മാരക്കാന സ്‌റ്റേഡിയമാണ് ഒളിമ്പിക്‌സിന്റെ വേദി. ഉദ്ഘാടന ചടങ്ങും 21ന് നടക്കുന്ന സമാപനച്ചടങ്ങും മാരക്കനയിൽ.

207 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോക കായികമാമാങ്കത്തിലേക്ക് ഇതുവരെ 10293 താരങ്ങളാണ് യോഗ്യത നേടിയത്. നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സ്, ഉസൈൻ ബോൾട്ട്, യോഹാൻ ബ്ലെയ്‌ക്ക്, ജസ്റ്റിൻ ഗാറ്റ്‌ലിൻ, ഷെല്ലി ആൻ ഫ്രേസർ, വെറോണിക്ക കാംപെൽ തുടങ്ങി ഇന്ത്യയുടെ ഒരേയൊരു ഒളിമ്പിക്‌സ് വ്യക്തിഗത സ്വർണ്ണമെഡൽ ജേതാവായ അഭിനവ് ബിന്ദ്ര വരെയുള്ളവർ കായിക മാമാങ്കത്തിൽ മാറ്റുരയ്‌ക്കാനെത്തുന്നു.

ചരിത്രത്തിലാദ്യമായി ഇന്ത്യ ജംബോ സംഘത്തെയാണ് റിയോയിലേക്ക് അയക്കുന്നത്. പുരുഷ-വനിതാ ഹോക്കി ടീമും പുരുഷ-വനിതാ റിലേ ടീമുമുൾപ്പെടെ 127 പേർ ഇന്ത്യൻ സംഘത്തിൽ. ഇതിൽ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് ഉൾപ്പെടെ 10 മലയാളി താരങ്ങൾ.

ശ്രീജേഷിന് പുറെമ ടിന്റു ലൂക്ക, ഒ.പി. ജെയ്ഷ, രഞ്ജിത് മഹേശ്വരി, ടി. ഗോപി, മുഹമ്മദ് അനസ്, പി. കുഞ്ഞുമുഹമ്മദ്, സാജൻ പ്രകാശ്, അനിൽഡ തോമസ്, ജിൻസൺ ജോൺസൺ എന്നിവരാട് ഇന്ത്യൻ സംഘത്തിലെ മറ്റ് മലയാളി താരങ്ങൾ.

കെ.ടി. ഇർഫാൻ 20 കി.മീറ്റർ നടത്തത്തിൽ യോഗ്യത നേടിയിരുന്നെങ്കിലും ഏറ്റവും മികച്ച മൂന്ന് താരങ്ങൾക്കാണ് അവസരം. ഇതോടെ ഇർഫാൻ ഒളിമ്പിക്‌സിൽ നിന്ന് പുറത്തായി. 800 മീറ്ററിൽ മത്സരിക്കുന്ന ടിന്റുവിൽ നിന്ന് രാജ്യം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ടിന്റു സ്വർണ്ണം നേടിയിരുന്നു.

ടിന്റുവിന് പുറമെ അഭിനവ് ബിന്ദ്രയടക്കമുള്ള ഷൂട്ടർമാരും യോഗേശ്വർ ദത്ത്, നർസിങ് യാദവ്, ബാഡ്മിന്റണിൽ സൈന, പി.വി. സിന്ധു എന്നിവരും മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ രണ്ട് വെള്ളിയും നാല് വെങ്കലവും നേടി ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്നു. ഷൂട്ടിങ്ങിൽ വിജയ്‌കുമാറും ഗുസ്തിയിൽ സുശീൽകുമാറുമാണ് വെള്ളി മെഡൽ നേടിയത്.

ബാഡ്മിന്റണിൽ സൈന നെഹ്‌വാൾ, ബോക്‌സിങിൽ മേരികോം, ഗുസ്തിയിൽ യോഗേശ്വർദത്ത്, ഷൂട്ടിങിൽ ഗഗൻ നാരംഗ് എന്നിവർ വെങ്കലം നേടി.

ഇത്തവണ രഞ്ജിത്ത് മഹേശ്വരിയും ജിൻസൺ ജോൺസണും യോഗ്യതക്കുള്ള അവസാന ദിവസമാണ് ടിക്കറ്റ് സ്വന്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന നാലാമത് ഇന്ത്യൻ ഗ്രാന്റ്പ്രീയിൽ പുതിയ ദേശീയ റെക്കോർഡോ രഞ്ജിത്ത് മഹേശ്വരി റിയോ സീറ്റ് സ്വന്തമാക്കി. രഞ്ജിത് മഹേശ്വരി തുടർച്ചയായ മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. 800 മീറ്ററിൽ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം നടത്തിയാണ് ജിൻസൺ യോഗ്യത നേടിയത്.

മുഹമ്മദ് അനസ് 400 മീറ്ററിലും പി. കുഞ്ഞുമുഹമ്മദും അനിൽഡ തോമസും 4-400 മീറ്റർ റിലേയിലുമാണ് മത്സരിക്കുക. ഒ.പി. ജെയ്ഷ, ടി. ഗോപി എന്നിവർ മാരത്തണിലും നീന്തൽ താരം സാജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും ഇറങ്ങും.

ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും വലിയ സംഘം അമേരിക്കയുടേത്. സ്പ്രിന്റ് താരം ജസ്റ്റിൻ ഗാറ്റ്‌ലിൻ ഉൾപ്പെടെ 514 പേരാണ് യുഎസ് സംഘത്തിൽ. മുന്നൂറിലേറെ താരങ്ങളുമായി ഏഴ് രാജ്യങ്ങൾ റിയോയിൽ എത്തും. ഓസ്‌ട്രേലിയ (388), ചൈന (379), ഫ്രാൻസ് (369), റഷ്യ (332), ബ്രിട്ടൺ (331), ജപ്പാൻ (326), കാനഡ (312).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.