ന്യൂദല്‍ഹി: വൃക്ക കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രമുഖ ആശുപത്രിയായ അപ്പോളോ ആശുപത്രിയിലെ രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു. ഡോക്ടര്‍മാരായ അശോക് ശരിന്, ഡി.കെ. അഗര്‍വാള്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇരുവരേയും ഒന്നുകൂടി ചോദ്യം ചെയ്യണമെന്നും സംഘം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടറുടെ സഹായികളേയും ഇടനിലക്കാരനേയും ചില വൃക്ക ദാതാക്കളേയും ഒരു സ്വീകര്‍ത്താവിനെയും അടക്കം 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
















