ന്യൂദല്‍ഹി: നാഷണല്‍ ബില്‍ഡിങ്സ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന്(എന്‍ബിസിസി) ലിമിറ്റഡില്‍ ഗവണ്മെന്റിനുള്ള 90 ശതമാനം ഓഹരിയില്‍ 15 ശതമാനം വിറ്റഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി യോഗം അനുമതി നല്കി. ഇതിലൂടെ 1706 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ജീവനക്കാരില്‍ യോഗ്യരും തത്പ്പരരുമായിട്ടുള്ളവര്ക്ക് ഇഷ്യൂ പ്രൈസില്‍ അഞ്ചുശതമാനം ഇളവോടുകൂടി അധിക ഓഹരികള്‍ അനുവദിക്കാനും തീരുമാനമായി.
കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴില്‍ 1960 നവംബര്‍ അഞ്ചിനാണ് എന്‍ബിസിസി രൂപീകരിച്ചത്.
2012 മാര്‍ച്ചില്‍ ആരംഭിച്ച പ്രഥമ ഓഹരി വില്പനയിലാണ് കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ ഗവണ്മെന്റ് നേരത്തെ വിറ്റഴിച്ചത്.
















