
പയ്യന്നൂര്‍: മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ മധുരം വിളമ്പുന്ന അന്നൂരിലെ ആര്‍ഷ വിദ്യാലയവും സിപിഎം സംഘം അടിച്ചുതകര്‍ത്തു. രാത്രി പന്ത്രണ്ടു മണിയോടെ സംഘടിച്ചെത്തിയ അക്രമികള്‍ വിദ്യാലയത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത്കടന്ന് ഫര്‍ണിച്ചറുകളും പുസ്തകങ്ങളും അടക്കം സകലതും അടിച്ചു തകര്‍ക്കുകയായിരുന്നു. സ്മാര്‍ട്ട് ക്ലാസ്സ് റൂമിന് വേണ്ടി തയ്യാറാക്കിയ എല്‍സിഡി പ്രോജക്ടറും കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് നേരേ നേരത്തേയും അക്രമണമുണ്ടായിരുന്നെങ്കിലും പുര്‍ണ്ണമായും വിദ്യാലയം തകര്‍ത്തതോടെ അക്ഷരവിരോധികളാണ് തങ്ങളെന്ന് സിപിഎം ഒരിക്കല്‍ക്കൂടെ തെളിയിച്ചിരിക്കുകയാണ്.
















