പയ്യന്നൂര്‍: ”ഒന്നും ചെയ്യല്ലേ എന്ന് കാലു പിടിച്ചു പറഞ്ഞിട്ടും എന്റെ താലിമാല പൊട്ടിച്ചെറിഞ്ഞില്ലേ നന്ദാ..” അലറിക്കരയുന്ന സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ രാമചന്ദ്രന്റെ ഭാര്യ രജനിയുടെ രോദനത്തിനു മുന്നില്‍ കൂടിനിന്നിരുന്ന ആയിരക്കണക്കിനാളുകളുടെ വിതുമ്പലുകള്‍ പൊട്ടിക്കരച്ചിലായി. എന്റെ ചന്ദ്രേട്ടനെ ഒന്നും ചെയ്യല്ലേയെന്ന് ഞാനും മക്കളും നന്ദന്റെ കാല് പിടിച്ച് പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വാളെടുത്ത് വെട്ടിവീഴ്‌ത്തുകയാണ് രാക്ഷസന്‍മാര്‍ ചെയ്തത്. സമാധാനിപ്പിക്കാനെത്തിയ കുമ്മനത്തിനു മുന്നില്‍ ആ അമ്മ വാവിട്ടു നിലവിളിച്ചപ്പോള്‍ ഒന്ന് ആശ്വസിപ്പിക്കുവാന്‍ പോലും ആര്‍ക്കും സാധിക്കുമായിരുന്നില്ല.
















