ആലക്കോട്: ഇരിട്ടിക്കടുത്ത് പുന്നാട് കഴിഞ്ഞ ദിവസമുണ്ടായ ബസ്സപകടത്തില്‍ മരിച്ച വായാട്ട് പറമ്പ് സ്വദേശിനിയായ യുവതിയുടെ മൃതദേഹം സംസ്കരിച്ചു. വായാട്ട് പറമ്പ് കവലയിലെ പൈതലേയന്‍ ആന്റണി-മാധവി ദമ്പതികളുടെ മകള്‍ ബിന്ദു (38) ആണ് പുന്നാട് ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ഇരിട്ടിയിലെ ഒരു വീട്ടില്‍ ഹോം നേഴ്സായി ജോലിചെയ്ത് വരികയായിരുന്നു ബിന്ദു. ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് പോകുന്നതിനിടെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരണപ്പെട്ടുവെങ്കിലും രാത്രി വൈകുംവരെ തിരിച്ചറിഞ്ഞിരുന്നില്ല. ബാഗില്‍ നിന്നും ലഭിച്ച സൂചന പ്രകാരം പോലീസ് നടത്തിയ തെരച്ചലിലാണ് തിങ്കളാഴ്ച രാത്രി ഏറെ വൈകി ഇവരെ തിരിച്ചറിഞ്ഞത്. ഭര്‍ത്താവ്: രാജു. മക്കള്‍: ചിഞ്ചു, രാഹുല്‍. മരുമകന്: സുനില്‍. സഹോദരന്: വിജയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: