പാനൂര്‍: കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ വിദ്യാരംഗം കലാ-സാഹിത്യ വേദി പാനൂര്‍ ഉപജില്ലാ നിര്‍വ്വാഹക സമിതി യോഗം അനുശോചിച്ചു. ബിആര്‍സി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ എഇഒ സി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ടി.അനിത അനുസ്മരണ പ്രഭാഷണം നടത്തി. വി.പി.രമ്യ കവിതകള്‍ അവതരിപ്പിച്ചു. സുന്ദരേശരന്‍ തളത്തില്‍, എം.പി.ദിനേശന്‍, കെ.സുഭാഷ്, ടി.കെ.ജിന്‍സി, വി.പി.പ്രേമകൃഷ്ണന്‍, പി.വിനോദന്‍, കെ.വി.നീന, എ.കെ.സുധാമണി, കെ.സി.സന്ദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















