കണ്ണൂര്‍: കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 16ന് വൈകിട്ട് 3 മണിക്ക് എടക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമൂഹ പ്രണവാഷ്‌ഠോത്തര ശതനാമാര്‍ച്ചന നടക്കും. ഓംകാരത്തിന്റെ 108 നാമങ്ങള്‍ ചൊല്ലിക്കൊണ്ട് നടത്തുന്ന അത്യപൂര്‍വ്വമായ ഈ പ്രണവോപാസന, ആചാര്യശ്രീ എം.ആര്‍.രാജേഷിന്റെ ശിഷ്യന്മാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി ബ്രഹ്മശ്രീ മഹേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സുരേഷ് വൈദിക് മുഖ്യ പ്രഭാഷണം നടത്തും. സുരേഷ് വൈദിക് മുഖ്യ പ്രഭാഷണം നടത്തും. തികച്ചും സൗജന്യമായ ഈ അര്‍ച്ചനയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















