തളിപ്പറമ്പ്: അമിത വേഗതയില്‍ കുതിച്ചെത്തിയ കാറിടിച്ച് ഇലക്ട്രിക്കല്‍ വര്‍ക്‌ഷോപ്പ് ഉടമ മരിച്ചതിനെ തുടര്‍ന്ന് വര്‍ക് ഷോപ്പ് ഉടമകള്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. തൃച്ചംബരത്തെ പി.കെ.മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ നെല്ലിപ്പറമ്പിലെ തുണ്ടിയില്‍ കൃഷ്ണ(55)നാണ് തിങ്കളാഴ്ച രാത്രി അമിത വേഗതയില്‍ കുതിച്ചെത്തിയ കാറിടിച്ച് മരിച്ചത്. ഓട്ടോറിക്ഷയില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുകയായിരുന്ന കൃഷ്ണനെ കാറിടിക്കുകയായിരുന്നു. കടമ്പേരിയിലെ പരേതനായ ഗോവിന്ദന്‍, യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: നിമിഷ, നിഗിഷ. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: മകുന്ദന്‍, രാജന്‍, ശാന്ത, വിജയന്‍.
















