കൊച്ചി: ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് വഞ്ചിച്ച സംഭവത്തിൽ പ്രതിയെ സംരക്ഷിച്ച് പോലീസ്. വിവാഹബന്ധം വേർപ്പെടുത്തിയ യുവതിയെ പ്രതി നിരന്തരം ശല്യപ്പെടുത്തുമ്പോഴും അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുന്നു.
ഫേസ്ബുക്കിലൂടെയാണ് ചെർപ്പുളശ്ശേരി സ്വദേശി അൻസാർ കൊടുങ്ങല്ലൂരിലുള്ള യുവതിയെ ലൗ ജിഹാദിൽ കുടുക്കിയത്. അനു ഒറ്റപ്പാലം എന്ന വ്യാജ ഫേസ്ബുക്ക് പേജിലൂടെയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. ഹിന്ദു നായർ യുവാവാണെന്ന് പരിചയപ്പെടുത്തിയ അൻസാർ അനീഷ് എന്നാണ് യുവതിയോട് പേര് പറഞ്ഞിരുന്നത്.
യുവതിയിൽ നിന്നും പലതവണയായി നാൽപ്പതിനായിരത്തോളം രൂപ കൈക്കലാക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തു. ചെർപ്പുളശ്ശേരിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഇയാൾ മുസ്ലിമാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ വിവാഹബന്ധം വേർപെടുത്തി. ഇതിനുള്ള പ്രതികാരമായി അൻസാർ ഫേസ്ബുക്കിലൂടെയും വാട്ആപ്പിലൂടെയും യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു. ജോലി സ്ഥലത്തെത്തി യുവതിയെ മർദ്ദിക്കുകയും ചെയ്തു.
ഇതേ തുടർന്ന് യുവതി കോടതിയെ സമീപിക്കുകയും തൃക്കാക്കര പോലീസ് സംഭവത്തിൽ കേസെടുക്കുകയുമായിരുന്നു. കളമശേരി സിഐ മാർട്ടിനാണ് കേസ് അന്വേഷിക്കുന്നത്. വഞ്ചനക്ക് പുറമെ വ്യക്തിഹത്യ നടത്തിയതിന് ഐടി ആക്ട് പ്രകാരവുമാണ് കേസ്.
എന്നാൽ ജാമ്യം ലഭിക്കാത്ത കേസിൽ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. ജാമ്യത്തിനായി അൻസാർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിക്കുന്നതിനായി പോലീസ് ഒത്തുകളിക്കുന്നു. യുവതിക്കെതിരെ അൻസാർ ഇപ്പോഴും ഭീഷണി മുഴക്കുകയും ജോലി ലഭിക്കുന്നത് മുടക്കുകയും ചെയ്യുന്നു. ഇയാൾക്കെതിരെ നേരത്തെ നിരവധി സ്ത്രീകൾ പരാതി നൽകിയിട്ടുണ്ട്.
ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് താനിപ്പോഴെന്ന് യുവതി ജന്മഭൂമിയോട് പറഞ്ഞു. തന്നെ മോശമായി ചിത്രീകരിച്ച് ഇപ്പോഴും പ്രചാരണം നടത്തുന്നുവെന്നും ഭീഷണി കാരണം പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: