റോം: ദക്ഷിണ ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഏകദേശം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം മരണ സംഖ്യ 20 ആയി ഉയര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇറ്റലിയിലെ അഡ്രിയാറ്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന ബാരി നഗരത്തിനു സമീപമാണ് അപകടമുണ്ടായിരിക്കുന്നത്. അപകട സമയത്ത് രണ്ടു ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നു. ട്രെയിനില്‍ കുടുങ്ങിയിയ യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
തകര്‍ന്ന ബോഗിക്കുള്ളില്‍നിന്ന് ഒരു കുട്ടിയെ ജീവനോടെ പുറത്തെടുത്തതായി അറിയുന്നു. ദിവസം ഇരുന്നുറോളം ട്രെയിനുകള്‍ കടന്നുപോകുന്ന ഏറെ ഗതാഗത തിരക്കുള്ള പാതയിലാണ് അപകടമുണ്ടായത്.















