ആലപ്പുഴ: ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. ഈ മാസം 428 റെയ്ഡുകള്‍ നടത്തി. 11.7 ലിറ്റര്‍ ചാരായവും 128 ലിറ്റര്‍ വിദേശമദ്യവും 680 ലിറ്റര്‍ കോടയും 102 ഗ്രാം കഞ്ചാവും 425 ലിറ്റര്‍ അരിഷ്ടവും 14.4 ലിറ്റര്‍ ബിയറും പിടിച്ചെടുത്തു. 153 കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്തു.
454 വാഹന പരിശോധന നടത്തി. മൂന്നു വാഹനം പിടിച്ചെടുത്തു. കളളുഷാപ്പുകളില്‍ 279 പരിശോധനകളും വിദേശമദ്യഷാപ്പുകളില്‍ 35 പരിശോധനകളും നടത്തി. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് 97 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പൊതുസ്ഥലങ്ങളില്‍ പുകവലിച്ച കുറ്റത്തിന് 239 കേസെടുത്തു. 47,800 രൂപ പിഴ ഈടാക്കി. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് 23 കേസെടുത്തു.
അബ്കാരി കുറ്റക്യത്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട വകുപ്പിനെ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍-18004252696, ഫോണ്‍: 0477 2252049, 9447178056, 9496002864.
പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കുട്ടനാട്: കൈനടി എ.ജെ. ജോണ്‍ സ്‌കൂളിനു സമീപം വിവിധ കടകളില്‍ വില്‍പ്പയ്‌ക്ക് സുക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് കുട്ടനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 128 പായ്‌ക്കറ്റ് സിഗരട്ടും, 85 പായ്‌ക്കറ്റ് ബീഡിയും അരക്കിലോ ഗ്രാം പുകയിലയുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കടകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. സംഭവത്തില്‍ കൈനടി സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ എക്‌സൈസ് കേസ് എടുത്തിട്ടുണ്ട്. നാട്ടുകാര്‍ എക്‌സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിങിനു നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് മാത്യു, പ്രിവന്റിവ് ഓഫിസര്‍ പ്രമോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിനു, ഷെറിഫ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
















