നെയ്‌റോബി: ഭീകരവാദവും അക്രമവും പ്രോത്‌സാഹിപ്പിക്കുന്ന വിദ്വേഷ പ്രാസംഗികര്‍ സമൂഹത്തില്‍ ആപത്തിന്റെ വല നെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയന്‍ തലസ്ഥാനത്തെത്തിയ മോദി നെയ്‌റോബി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു.
തീവ്രമായ ചിന്താധാരകള്‍ക്കെതിരെ യുവാക്കള്‍ ഒന്നിക്കണം. ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നവരും അവരെ രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നവരും തുല്യ തെറ്റുകാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭീകരരില്‍ നിന്നും മോചിതമായ ഒരു സുരക്ഷിത ലോകമായിരിക്കണം ഓരോരുത്തരുടേയും ലക്ഷ്യമെന്ന് ചടങ്ങില്‍ മോദി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഒരു രാജ്യത്തെ സാമ്പത്തിക പുരോഗതി പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ജനങ്ങളുടെ സുരക്ഷയെന്നും മോദി കൂട്ടിച്ചേര്‍ത്തു.















