ധാക്ക: വിവാദ മുസ്ലിം പണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി ബാംഗ്ലയുടെ സംപ്രേഷണം ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. മുംബൈക്കാരനായ സക്കീര്‍ നായിക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ബംഗ്ലാദേശ് കൂട്ടക്കൊലയിലെ തീവ്രവാദികളില്‍ ചിലര്‍ക്ക് പ്രചോദനമായി എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണിത്. ബംഗ്ലാദേശ് നിയമ കാര്യ മന്ത്രി ആമിര്‍ ഹൊസൈന്‍ അമു വിളിച്ചു കൂട്ടിയ നിയമകാര്യ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗത്തിലാണ് തീരുമാനം.















