Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാ​ഷ​ണ​ൽ​ ഹെ​റാ​ൾ​ഡ് വീ​ണ്ടും​ തു​ട​ങ്ങു​ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 10:48 pm IST
in Sports

ന്യൂദൽഹി: നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ആസ്തികൾ തട്ടിയെടുത്ത കേസിൽ നിന്നും രക്ഷപ്പെടാൻ പത്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവുമായി സോണിയാഗാന്ധിയും കോൺഗ്രസ് നേതൃത്വവും. എട്ടുവർഷമായി പ്രസിദ്ധീകരണം നിലച്ച പത്രത്തിന്റെ പുനഃപ്രസിദ്ധീകരണം സംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ചയോടെ നടത്താനാണ് പാർട്ടി തീരുമാനം. നാഷണൽ ഹെറാൾഡിന് പുറമേ ഖ്വാമി ആവാസ് എന്ന ഉറുദു പത്രവും നവജീവൻ എന്ന ഹിന്ദി പത്രവും വീണ്ടും പ്രസിദ്ധീകരിക്കാൻ കോൺ്ഗ്രസ് ആലോചിക്കുന്നുണ്ട്.

പാർട്ടി അധ്യക്ഷ സോണിയയെയും ഉപാധ്യക്ഷൻ രാഹുലിനെയും കോടതി കയറ്റിയ കേസിൽ രക്ഷപ്പെടാൻ മറ്റുമാർഗ്ഗങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

1938ൽ ജവഹർലാൽ നെഹ്രു ആരംഭിച്ച പത്രം 2008ലാണ് കോടികളുടെ കടബാധ്യതയെ തുടർന്ന് പ്രസിദ്ധീകരണം അവസാനിപ്പിച്ചത്. 1999ൽ രാജീവ് ഗാന്ധിയുടെ സുഹൃത്തായ ഹോട്ടൽ വ്യവസായി ലളിത് സൂരി നാഷണൽ ഹെറാൾഡ് ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അതു തടഞ്ഞ സോണിയാഗാന്ധി പിന്നീട് മറ്റൊരു കമ്പനി രൂപീകരിച്ച് പത്രത്തിന്റെ ആസ്തികൾ സ്വന്തം പേരിലാക്കിയെന്നാണ് കേസ്. 2008ൽ പ്രസിദ്ധീകരണം നിർത്തിയ അസോസിയേറ്റഡ് ജേർണലിന് 2009ൽ കോൺഗ്രസ് പാർട്ടി 90 കോടി രൂപ പലിശഹരിത വായ്‌പ കൊടുത്തു.

പാർട്ടിയാവശ്യത്തിന് സമാഹരിക്കുന്ന നികുതിയിളവ് ലഭിക്കുന്ന സംഭാവനയിൽ നിന്നാണ് ഈ തുക നൽകിയതെന്നാണ് കേസിലെ വാദിക്കാരനായ ഡോ. സുബ്രഹ്മണ്യൻസ്വാമി എംപിയുടെ പരാതി. സാം പിട്രോഡ, സുമൻ ദുബെ എന്നീ സോണിയയുടെ കുടുംബ സുഹൃത്തുക്കളെ മുൻനിർത്തി 2010ൽ രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനിയിൽ ആദ്യം രാഹുൽഗാന്ധിയും പിന്നീട് ഒരു വർഷത്തിന് ശേഷം 2011ൽ സോണിയാഗാന്ധിയും ഡയറക്ടർമാരായി വരുന്നു.

അസോസിയേറ്റഡ് ജേർണലിന്റെ 99 ശതമാനം വരുന്ന ഓഹരികൾ 50 ലക്ഷം രൂപ നൽകി പത്രത്തിന്റെ 90 കോടി കടം ഉൾപ്പെടെയാണ് യങ് ഇന്ത്യ ഏറ്റെടുത്തത്. യങ് ഇന്ത്യയ്‌ക്കായി കോൺഗ്രസ് പാർട്ടിയുടെ പണം എടുത്ത് ഉപയോഗിച്ചു.

200 കോടിയുടെ ആസ്തിയുള്ള നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്ത യങ് ഇന്ത്യയുടെ 76 ശമതാനം ഓഹരികളും സോണിയാഗാന്ധിയുടേയും രാഹുൽഗാന്ധിയുടേയും പേരുകളിലാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പത്രത്തിന്റെ കടബാധ്യത 50 കോടിയായി നിജപ്പെടുത്തി ആ തുക കൊൽക്കത്തയിലെ ഒരു കമ്പനിയാണ് നാഷണൽ ഹെറാൾഡിന് നൽകിയത്. ഈ കമ്പനിയും സംശയത്തിന്റെ നിഴലിലാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റാരോപിതമായ കമ്പനിയിൽ നിന്നാണ് കോൺഗ്രസ് പാർട്ടി പത്രത്തിന് 50 കോടി നൽകിയത്.

പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടു നടന്ന ഭൂമിവിൽപ്പനയിലും നടന്ന അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് ഡോ. സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചത്. കേസിൽ മറ്റു രക്ഷാമാർഗ്ഗങ്ങളില്ലെന്ന് വ്യക്തമായതോടെ പത്രങ്ങൾ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനും ആസ്തികൾ തിരികെ നൽകാനുമുള്ള തീരുമാനത്തിലേക്ക് കോൺഗ്രസ് ദേശീയ നേതൃത്വം എത്തിപ്പെടുകയായിരുന്നു.

രാഹുൽഗാന്ധിയുടെ രാഷ്‌ട്രീയ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന കേസ് ഏതുവിധേനയും ഒഴിവാക്കാനും പുതിയ തീരുമാനത്തോടെ കോൺഗ്രസ് ലക്ഷ്യമിടുന്നു.

മൂന്നു പത്രങ്ങളും പുനഃപ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നതായി കോൺഗ്രസ് ട്രഷററും മൂന്നു പത്രങ്ങളുടേയും പ്രസിദ്ധീകരണ കമ്പനിയായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ എംഡിയുമായ മോത്തിലാൽ വോറ പറഞ്ഞു. ജനുവരി മാസത്തിലെടുത്ത തീരുമാനമാണിത്. പത്രാധിപരുടെ പേരുകൾ തീരുമാനിച്ചു കഴിഞ്ഞാൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും വോറ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.