Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേ​ശീ​യ​ റെ​ക്കോ​ർ​ഡോ​ പു​രു​ഷ​ റി​ലേ​ ടീം​ ഒ​ളി​മ്പി​ക്‌​സ് യോ​ഗ്യ​ത​ക്ക​രി​കെ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 10:45 pm IST
inSports

ബെംഗളൂരു: ഒളിമ്പിക്‌സ് യോഗ്യത ലക്ഷ്യമിട്ട് ട്രാക്കിലിറങ്ങിയ 4-400 മീറ്റർ പുരുഷ റിലേ ടീമിന് ദേശീയ റെക്കോർഡ്. മൂന്ന് മിനിറ്റ് 00.91 സെക്കന്റിൽ ഫിനിഷ് ചെയ്താണ് മലയാളി താരങ്ങളായ പി.പി. കുഞ്ഞുമുഹമ്മദും, മുഹമ്മദ് അനസും ഉൾപ്പെട്ടിന്ത്യ എ ടീം സ്വർണ്ണമണിഞ്ഞത്. കഴിഞ്ഞ മാസം തുർക്കിയിൽ വച്ച് നടന്ന രണ്ടാമത് ഇന്റർനാഷണൽ സ്പ്രിന്റ് ആന്റ് റിലേ ചലഞ്ചിൽ ഇവർ തന്നെ സ്ഥാപിച്ച 3:02.17 സെക്കന്റിന്റെ റെക്കോർഡാണ് ഇന്നലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന മൂന്നാമത് ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ ഇവർ തിരുത്തിക്കുറിച്ചത്.

ഈ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസും ആരോഗ്യ രാജീവും അയ്യാസ്വാമി ധരുണും ഉൾപ്പെട്ട ഇന്ത്യൻ ടീം കുറിച്ചത്. പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചതിലൂടെ ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്‌സ് യോഗ്യത ഏറെക്കുറെ സ്വന്തമാക്കി. ഇന്നലത്തെ മിന്നുന്ന പ്രകടനത്തോടെ റാങ്കിങ്ങിന്റെ യോഗ്യതാ പട്ടികയിൽ പുരുഷ ടീം 13-ാം സ്ഥാനത്തെത്തി.

വനിതകളുടെ 4-400 മീറ്റർ റിലേയിൽ നിർമ്മല ഷെയ്‌റാൻ, ടിന്റു ലൂക്ക, എം.ആർ. പൂവമ്മ, അനിൽഡ തോമസ് എന്നിവരടങ്ങിയ ടീം 3:27.88 സെക്കന്റിൽ സ്വർണ്ണം നേടി. നേരത്തെ 14-ാം സ്ഥാനത്തായിരുന്ന വനിതകൾ ഇന്നലത്തെ പ്രകടനത്തോടെ 12-ാം സ്ഥാനത്തേക്ക് ഉയർന്നു. ലോകത്തെ ഏറ്റവും മികച്ച 16 ടീമുകളാണ് റിയോയിൽ പങ്കെടുക്കുക.

മികച്ച റാങ്കിങിലെത്തിയതോടെ ഇതോടെ ചരിത്രത്തിലാദ്യമായി 4-400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞത്. ഇന്നാണ് യോഗ്യത നേടാനുള്ള അവസാന ദിനം.

വനിതകളുടെ ലോങ്ജമ്പിൽ മലയാളി താരം വി. നീനക്ക് 13 സെന്റീമീറ്റർ വ്യത്യാസത്തിൽ യോഗ്യത നഷ്ടമായി. 6.70 മീറ്ററാണ് യോഗ്യതാ മാർക്ക്. എന്നാൽ നീന ചാടിയത് 6.57 മീറ്റർ. ഏറെ പ്രതീക്ഷയർപ്പിച്ച് എം.എ. പ്രജുഷ 6.04 മീറ്റർ മാത്രമാണ് താണ്ടിയത്. ഇന്ന് നടക്കുന്ന നാലാം ഗ്രാന്റ് പ്രീയിൽ ഈ ലക്ഷ്യം മറികടന്നാൽ നീനക്ക് റിയോ ടിക്കറ്റ് സ്വന്തമാക്കാം.

ട്രിപ്പിൾജമ്പിൽ ശിൽപ്പചാക്കോ സ്വർണ്ണം നേടിയെങ്കിലും യോഗ്യതാ മാർക്കിൽ നിന്ന് ഏറെ അകലെയാണ്. 14.15 മീറ്ററാണ് ഒളിമ്പിക് യോഗ്യതാ ദൂരം. ശിൽപ്പ ചാടിയത് 13.41 മീറ്ററും. 13.29 മീറ്റർ ചാടി എൻ.വി. ഷീന വെള്ളിയും നേടി. മറ്റ് ഇനങ്ങളിലൊന്നും ആർക്കും തന്നെ യോഗ്യതാ മാർക്കിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. അതേസമയം ദീർഘ ഓട്ടത്തിൽ ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ട ലക്ഷ്മണും എൽ. സൂര്യയും ഒന്നാമതെത്തിയെങ്കിലും യോഗ്യതാ സമയത്തിൽ നിന്നും ഏറെ അകലെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.