മാവേലിക്കര: വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം ഡോ.വി.എസ്.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
സ്വാമി നിജാനന്ദ തീര്‍ഥപാദര്‍ ദീപം തെളിച്ചു. ജില്ലാ പ്രസിഡന്റ് പ്രതാപ് ജി.പടിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.രാജന്‍, ബജ്‌റംഗദള്‍ സംസ്ഥാന സംയോജകന്‍ വി.പി.രവീന്ദ്രന്‍, ജയചന്ദ്രന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളിലുള്ള രാഷ്‌ട്രീയപരവും മതപരവുമായ കടന്നു കയറ്റങ്ങളില്‍ പ്രതിഷേധിച്ചു സമ്മേളനം പ്രമേയം പാസാക്കി. ഭാരവാഹികള്‍: അഡ്വ.പ്രതാപ് ജി.പടിക്കല്‍ (പ്രസി.), സജിത് (വൈസ് പ്രസി.), എന്‍.രാജന്‍ (സെക്ര.), സി.ജയചന്ദ്രന്‍ (ജോ.സെക്ര.), പ്രസാദ് (ബജറംഗ്ദള്‍ സംയോജക്), ലാലു (സമ്പര്‍ക്ക പ്രമുഖ്), സിജു (സഹസംയോജക്), ഹരിദാസന്‍ (സത്സംഗ് പ്രമുഖ്), ഈശ്വരി (മാതൃശക്തി സംയോജക).
















