ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം സെറീന സഹോദരിമാര്‍ക്ക്. അഞ്ചാം സീഡായ യരോസ്ലോവ ഷ്വരോവ-ടൈമിയ ബാബോസ് സഖ്യത്തെയാണ് വീനസ്-സെറീന ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ടത്.
ആദ്യ സെറ്റ് 6-3നു നേടിയ വില്യം സഹോദരിമാര്‍ 6-4നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. 2000, 2002, 2008, 2009, 2012 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് വീനസ്-സെറീന സഖ്യം വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
















