കണ്ണൂര്‍: ഗ്രന്ഥദര്‍പ്പണം 2016 ന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാര സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാതല സുഭാഷിതകാര സംഗമം നടത്തും. ആകാശവാണിയിലൂടെ സുഭാഷിതം നടത്തുന്നവര്‍ക്കും പുതുതായി സുഭാഷിത രംഗത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സുഭാഷിതത്തോട് താത്പര്യമുള്ളവര്‍ക്കും സംഗമത്തില്‍ സംബന്ധിക്കാം. ഈ മാസം അവസാനവാരത്തില്‍ കണ്ണൂര്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20 ന് മുമ്പ് എംഒജി മലപ്പട്ടം, പ്രോഗ്രാം കണ്‍വീനര്‍, പി.ഒ.മലപ്പട്ടം, കണ്ണൂര്‍-670631 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
















