ഇരിട്ടി: മഴക്കാലം ആരംഭിച്ചതോടെ മലയോരമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയതിലും പകരം ഡോക്ടര്‍മാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ 11ന് ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കള്‍ പ്രസംഗിക്കും.
















