തലശ്ശേരി: ടിപ്പര്‍ ലോറിക്ക് പിറകില്‍ ബസ്സിടിച്ച് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെ തലശ്ശേരി സീവ്യൂ പാര്‍ക്കിനടുത്താണ് അപകടം നടന്നത്. കൂടാളിയില്‍ നിന്നും കല്ലുകയറ്റി വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ മമ്പറത്തു നിന്നും തലശ്ശേരിക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡരികിലെ വന്‍ മരത്തിലിടിച്ചാണ് നിന്നത്. ലോറി ഡ്രൈവര്‍ ചാലോട് സ്വദേശി ഷമല്‍(35), വിജേഷ്(36) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
















