കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ഹൈന്ദവ പാരമ്പര്യ രീതിയില്‍ ശവസംസ്‌കാരം നടത്തിക്കൊടുക്കുവാന്‍ കോര്‍പ്പറേഷന്റെ ഇടപെടലില്ലാതെ ഹൈന്ദവ സമുദായത്തെ ഏല്‍പ്പിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് കണ്ണൂര്‍ പ്രഖണ്ഡ് കമ്മറ്റി ആവശ്യപ്പെട്ടു. കണ്ണൂര്‍ വിഭാഗ് സംഘടനാ സെക്രട്ടറി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇ.വി.സമജ് സംസാരിച്ചു. ഭാരവാഹികളായി സി.പി.രവി-പ്രസിഡണ്ട്, കൃഷ്ണപ്രഭ തയ്യില്‍-വൈസ് പ്രസിഡണ്ട്, സുവര്‍ണ്ണരാജ് താവക്കര-സെക്രട്ടറി, കന്യലാല്‍, അനില്‍ കുമാര്‍-ജോയന്റ് സെക്രട്ടറിമാര്‍, നിഖില്‍-ബജ്‌രംഗ് ദള്‍ സംയോജകന്‍, രാജേഷ്-സഹസംയോജകന്‍ എന്നിവരെ തെരഞ്ഞെടുത്തു.
















