ലാഹോര്‍: ദീര്‍ഘകാലത്തിനുശേഷം ഭാരതത്തിനു ലഭിച്ച ഏറ്റവും ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യുഎസ് ആംഡ് സര്‍വ്വീ സസ് കമ്മിറ്റി സെനറ്റര്‍ ജോണ്‍ മക്‌കെയിന്‍. സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
യുഎസും ഭാരതവും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുത്തത് മോദിയുടെ സഹകരണം കൊണ്ടുമാത്രമാണ്. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇതിനായി യുഎസിന്റെ ഭാഗത്തു നിന്നും പിന്തുണയും സഹകരണവും ഉണ്ടാകും. മോദിയുമായുള്ള നല്ല ബന്ധം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാവുമെന്നും മക്‌കെയിന്‍ പറഞ്ഞു.
















