ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം മദ്യപിച്ച് സിഐടിയുക്കാര്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് വെട്ടേറ്റു. ഓട്ടോ തൊഴിലാളിയായ പെരിങ്ങിലിപ്പുറം രേഖാ ഭവനത്തില്‍ ഷാജിക്കാണ്(38) വെട്ടേറ്റത്. ഇയാള്‍ ചെങ്ങന്നൂര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.ബുധനാഴ്ച വൈകിട്ട്് എട്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. സുഹൃത്തുക്ക്ള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസ്സെടുത്തു.
















