കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഇന്ന്. വൈകിട്ട് ആറിന് ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിലാണ് അവാർഡ് വിതരണ ചടങ്ങ്.
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള എസ്.കെ. നായർ അവാർഡും ഔട്ട് സ്റ്റാൻഡിങ്ങ് പെർഫോമൻസിനുള്ള കേളപ്പൻ തമ്പുരാൻ പ്രത്യേക അവാർഡും റോഹൻ പ്രേമിന് സമ്മാനിക്കും. മികച്ച ഓൾ റൗണ്ടർക്കുള്ള മുഹമ്മദ് ഇബ്രാഹിം പുരസ്‌ക്കാരം ഫാബിദ് ഫാറൂഖിനും മികച്ച ബാറ്റ്‌സ്മാനുള്ള രമേശ് സമ്പത്ത് പുരസ്‌ക്കാരഒം സച്ചിൻ ബേബിക്കും മികച്ച ഫാസ്റ്റ് ബൗളർക്കുള്ള സി.കെ. ഭാസ്‌കർ അവാർഡ് സന്ദീപ് വാര്യർക്കുമാണ്. മികച്ച സ്പിന്നർക്കുള്ള രവിയച്ചൻ പുരസ്‌ക്കാരത്തിന് കെ. മോനിഷ് അർഹനായി.
പ്രോമിസിംഗ് യംഗ്‌സറ്റർക്കുള്ള ബാലൻ പണ്ഡിറ്റ് അവാർഡിന് റോഹൻ എസ്. കുന്നുമ്മലിനും, വിക്കറ്റ് കീപ്പർക്കുള്ള അനിൽ പണിക്കർ അവാർഡ് മുഹമ്മദ് അസഹറുദീനും സമ്മാനിക്കും ശ്രീകുമാരൻ നായർക്കാണ് മികച്ച കോച്ചിനുള്ള മക്കി മെമ്മോറിയൽ അവാർഡ്. ആജീവനാന്തര മികവിനുള്ള ജി.വി. രാജ പുരസ്‌ക്കാരം മുൻ കേരള ക്യാപ്റ്റൻ ഡോ. മദൻമോഹനും മരണാനന്തര ബഹുമതിയായി എൻ.എസ് കൃഷ്ണനും നല്കും. വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർക്കുള്ള ശാരദ ടീച്ചർ അവാർഡ് എ. അക്ഷയക്കും സമ്മാനിക്കും.
ഇന്ത്യൻ ടീമിൽ ഇടം നേടിയ സഞ്ജു സാംസണ് പ്രത്യേക പുരസ്‌ക്കാരം നൽകും. ഐപിഎൽ ഓൺ ഫീൾഡ് അമ്പയറായി അരങ്ങേറ്റം കുറിച്ച കെ.എൻ. അനന്തപദ്മനാഭനും പ്രത്യേക ബഹുമതി നൽകും.
മറ്റ് അവാർഡുകൾ: ബെസ്റ്റ് ജൂനിയർ വുമൺ ക്രിക്കറ്റർക്കുള്ള പോൾ പാലിയത്ത് അവാർഡ്-റോഷ്‌നി സെബാസ്റ്റിയൻ, മികച്ച അമ്പയർക്കുള്ള കൊച്ചപ്പൻ സ്മാരക അവാർഡ്-ഗണശ്യാം പ്രഭു, മികച്ച പ്രകടനത്തിനുള്ള എ.സി.എം. അബ്ദുള്ള പ്രത്യേക പുരസ്‌ക്കാരം- ഡാരിൽ, ബെസ്റ്റ് ക്യൂറേറ്റർക്കുള്ള സ്‌നേഹരാജ് മെമ്മോറിയൽ അവാർഡ് – ഹംസക്കുഞ്ഞ്.
പ്രത്യേക അവാർഡുകൾ: അണ്ടർ 14- എം.നിഖിൽ, വി. ഹരിപ്രസാദ്, മുഹമ്മദ് ഹാനി, അണ്ടർ 16- അമൽ. സി.എ, ജെ.അനന്തകൃഷ്ണൻ, ടി. നിഖിൽ, അണ്ടർ 19- സൽമാൻ നിസാർ, ആൽബിൻ ഏലിയാസ്, ഫാനൂസ്, ബേസിൽ. എൻ.പി, അണ്ടർ 23- ആനന്ദ് ജോസഫ്, അക്ഷയ് ചന്ദ്രൻ അണ്ടർ 25- എം.കെ. അക്ഷയ്.
അക്കാദമി അവാർഡ്: ബെസ്റ്റ് അക്കാദമി കോച്ച്- ബിജു മോൻ, ബെസ്റ്റ് അക്കാദമി പ്ലെയർ ബോയസ് – വിഷ്ണു എൻ.ബാബു, ബെസ്റ്റ് അക്കാദമി പ്ലെയർ ഗേൾസ്- കാവ്യ.
ടീം പെർഫോമൻസിനുള്ള പ്രത്യേക അവാർഡ്- സീനിയർമെൻ ടി 20, സീനിയർ വുമൺ, അണ്ടർ 19 വുമൺ.
ചടങ്ങിൽ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യു, കെസിഎ സെക്രട്ടറി ടി.എൻ. അനന്തനാരായണൻ, ട്രഷറർ ജയേഷ് ജോർജ്ജ് എന്നിവരും സന്നിഹിതരായിരിക്കും.
















